അഡ്വ. അജി ജോസഫ് കോയിക്കലിനെ കോട്ടയം ജില്ലാ ഗവണ്മെന്റ് പ്ലീഡര്‍ & പബ്ലിക് പ്രോസീക്യൂട്ടര്‍ ആയി കേരള സര്‍ക്കാര്‍ നിയമിച്ചു. 1995 -ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്ത അഡ്വ.അജി ജോസഫ് കോട്ടയം കേന്ദ്രമാക്കി പ്രാക്ടീസ് ചെയ്തു വരുന്നു. ബാങ്കിംഗ്, ഇന്‍ഷുറന്‍സ് മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അഭിഭാഷകനാണ്. മികച്ച നിയമ ലേഖനത്തിനുള്ള ഇന്ത്യന്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. നിയമ പുസ്തകങ്ങള്‍ രചിച്ചിട്ടുള്ളതിനോടൊപ്പം നിരവധി നിയമ പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാറുമുണ്ട്.