അപ്നാദേശ് – കെ.സി.ഡബ്ല്യു.എ ക്‌നാനായ മങ്ക മത്സരം

കോട്ടയം: അപ്നാദേശ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് കെ.സി.ഡബ്ല്യു.എ യുമായി സഹകരിച്ച് ക്‌നാനായ മങ്ക മത്സരം സംഘടിപ്പിക്കുന്നു. മെയ് 9 വെള്ളിയാഴ്ച രാവിലെ 11.30-ന് ചൈതന്യയിലാണ് മത്സരം. ഒന്നാം സ്ഥാനത്തിന് 5000 രൂപയും രണ്ടാം സ്ഥാനത്തിന് 3000 രൂപയും മൂന്നാം സ്ഥാനത്തിന് 2000 രൂപയും മൂന്നുപേര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്കും.
9-ാം തീയതി രാവിലെ 9-ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും. പരമാവധി രണ്ടുമിനിറ്റായിരിക്കും മത്സരസമയം. ഒരു ഇടവകയില്‍ ഒരു മത്സരാര്‍ത്ഥി മാത്രമേ പങ്കെടുക്കാവൂ. ക്‌നാനായ പരമ്പര വേഷവിതാനങ്ങളായ ചട്ടയും മുണ്ടും അണിഞ്ഞിരിക്കണം. ക്‌നാനായ സമുദായം, മാതൃത്വം, കുടുംബം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഒരുമിനിറ്റ് സംസാരിക്കണം. പ്രസംഗവിഷയം മത്സരസമയത്ത് ലോട്ടിട്ട് നല്കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജനറല്‍ സെക്രട്ടറിയെ 9846578277 എന്ന നമ്പരില്‍ വിളിച്ചറിയിക്കണം.

Previous Post

കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിച്ച് നല്‍കിയ സ്നേഹഭവനം വെഞ്ചരിച്ചു

Next Post

കുട്ടികള്‍ക്കായി ‘കുട്ടിക്കൂട്ടം ‘ പ്രോഗാം ഒരുക്കി ബെന്‍സന്‍വില്‍ ഇടവക

Total
0
Share
error: Content is protected !!