ജോണ്‍ ചേട്ടന് (82) നമ്മെ വിട്ടു പിരിഞ്ഞു. കാര്യക്ഷമതയും, മികവുമുള്ള ഒരു സര്ക്കാരുദ്യോഗസ്ഥന്, തികഞ്ഞ തന്ത്രജ്ഞനായൊരു പൊതു പ്രവര്ത്തകന് ഒരു നല്ല സംഘാടകന്‍, സഭാസ്നേഹി തുടങ്ങി നിരവധിയായ വ്യക്തിത്വത്തിന് ഉടമ. വ്യക്തിപരമായി നല്ല അടുപ്പവും സൗഹാര്ദ്ദവം ഉണ്ടായിരുന്നതിനാല്‍ ഈ വിയോഗം എനിക്കും ഒരു നഷ്ടമാണ്. ഒൗദ്യോഗികജീവിതത്തില് ജില്ലാ ഇശ്ശഹ ടൗുുഹ്യ ഓഫീസറായിട്ടാണ് വിരമിച്ചത്. അതായത് ഭക്ഷ്യ വിതരണ വകുപ്പിന്‍്റെ ജില്ലാ മേധാവി. നിത്യോപയോഗ സാധനങ്ങളായ അരി, പയര്‍ തുടങ്ങിയവയെല്ലാം മുടക്കം കൂടാതെ ജില്ലയില്‍ എത്തിയിരുന്നത് ജോണ്‍ ചേട്ടന്‍്റെ മികവിലൂടെയാണ്. കൂടാതെ ഓണച്ചന്തകള്‍, ക്രിസ്മസ് ചന്തകളുടെ ചുമതലയും ഉണ്ട്. തമിഴ്നാട്ടില്‍ പോയി പച്ചക്കറികള്‍ ീൃറലൃ ചെയ്ത് വരുത്തണം. അഴിമതിക്ക് പറ്റിയ ഇടം, എന്നാല്‍ ജോണ്‍ ചേട്ടന് ആ പ്രലോഭനങ്ങളില്‍ വീണില്ലായെന്നതാണ് അദ്ദേഹത്തിന്‍്റെ മഹത്ത്വം. കണക്കെടുപ്പിലും, കണക്കിലും മിടുക്കനായിരുന്നു. നമ്മുടെ ഇടവക ദേവാലയത്തിലെ ഇടവക ദിനവും , മറ്റ് ആഘോഷങ്ങളിലും എത്രപേര്‍ക്കും സദ്യയൊരുക്കുന്നതില്‍ ജോണ്‍ ചേട്ടന്‍്റെ കണക്കിനെ എല്ലാവരും ആശ്രയിച്ചിരുന്നു. ഭക്ഷ്യ വിഭവങ്ങള്‍ ഒരുക്കാനും നല്ല അറിവുണ്ടായിരുന്നു. ഈ നിസ്വാര്‍ത്ഥമായ സേവനങ്ങള്‍ക്ക് നാട്ടുകാര്‍ക്ക് വലിയൊരു കടപ്പാടുണ്ട്. ഇടവക ദേവാലയം ഇദ്ദേഹത്തിന് സ്വന്തം വീടുപോലെ പ്രീയപ്പെട്ടതായിരുന്നു. ഏതാണ്ട് 5 വര്‍ഷം മുന്‍പുവരെ ദേവാലയത്തിന്‍്റെ കാര്യങ്ങളില്‍ വ്യാപരിച്ചിരുന്നു. 65 വര്‍ഷക്കാലം ദേവാലയത്തിന്‍്റെ ഗതിവിതികള് നിര്‍ണ്ണയിച്ചിരുന്ന മുന്‍ നിര നേതാവു തന്നെയായിരുന്നു ഇദ്ദേഹം. പള്ളിയോടുള്ള കൂറ് ജന്മസിദ്ധമായിരുന്നു. ഇദ്ദേഹത്തിന്‍്റെ പിതാവ് പള്ളിയുടെ നല്ളൊരു ശുശ്രൂഷകനായിരുന്നു. യാതൊരു പ്രതിഫലേച്ചയുമില്ലാതെ, സമയവും, പണവും പള്ളിക്കു വേണ്ടി വ്യയം ചെയ്യുക. ഇതുപോലുള്ള പലരുടെ ആത്മസമര്‍പ്പണത്തിലാണ് പള്ളി പോലുള്ള ധര്മ്മസ്ഥാപനങ്ങള് വളര്‍ന്നത്. നമ്മുടെ പള്ളിയില്‍ കോണ്‍വെന്റ് ആരംഭിക്കുന്നതിന് മുന്‍പ് പള്ളിയില്‍ പൂക്കളൊക്കെ വച്ച് അലങ്കരിക്കുന്നത് ഇദ്ദേഹത്തിന്‍്റെ പിതാവായിരുന്നെന്ന് എന്‍്റെ മുത്തശ്ശി പറഞ്ഞ് കേട്ടിട്ടുണ്ട്. ഇത്തരം പ്രവൃത്തികള്‍ ചെയ്ത് വളര്‍ന്നതു കൊണ്ടാകാം, ആരെങ്കിലും പള്ളിയുടെ ഒരു രൂപ നഷ്ടപ്പത്തെുന്നത് കണ്ടാല്‍ ഇദ്ദേഹത്തില്‍ രോഷം തിളച്ചിരുന്നത്. എത്രയെത്ര പൊതുയോഗങ്ങളിലും, മീറ്റിങ്ങുകളിലും ഇദ്ദേഹത്തിലെ നീതിയുടെ സ്വരം ഉയരുന്നത് കേട്ടിരിക്കുന്നു. ഒരു ഒറ്റയാള്‍ പോരാട്ടത്തിനും ഇദ്ദേഹം തയ്യാറായിരുന്നു. പള്ളി ട്രസ്റ്റി, പാരിഷ് കൗണ്‍സില്‍, ഓഡിറ്റര്‍, കൂടാരയോഗം വാര്‍ഡ് / കേന്ദ്ര പ്രസിഡന്‍്റ്, വിന്‍സന്‍്റ് ഡിപ്പോള്‍ ഭാരവാഹിത്വം, ദേവാലയങ്ങളിലെ ആദ്യകാല സംഘടനയായ സൊഡാലിറ്റിയുടെ ഭാരവാഹി, ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്‍്റെ ഇടവകാ | ഫോറാന പ്രസിഡന്‍്റ്, അതിരൂപതാ കേന്ദ്ര കമ്മറ്റിയംഗം, സര്‍വ്വീസ് സംഘടനയുടെ സംസ്ഥാന നേതാവ്, പൊയ്കപ്പുറം കുടിവെള്ള പദ്ധതിയുടെ പരീക്ഷണ കാലത്തെ സെക്രട്ടറി തുടങ്ങി നിരവധിയായ പ്രവര്‍ത്തനങ്ങള്‍. ഇദ്ദേഹത്തിന്‍്റെ സേവനങ്ങള്‍ നീളുന്നതിനാല്‍ ചുരുക്കുന്നു. ഇദ്ദേഹത്തിന്‍്റെ വീടിന് മുന്നിലൂടെയുള്ള വള്ളിക്കാട് – പട്ടിത്താനം പി.ഡബ്ള്യു.ഡി റോഡ് ഇന്നത്തെ നിലയില്‍ 8 മീറ്റര്‍ വീതി ഉള്ളതാക്കിയതിന്്റെ മുഖ്യസൂത്രധാരന്‍ ഇദ്ദേഹമാണ്. ഗതാഗതയോഗ്യമല്ലാതിരുന്ന വഴി, നാട്ടുകാരിലെ ചിലരുടെ എതിര്‍പ്പിനെ മറി കടന്നാണ് ഈ നിലയില്‍ എത്തിച്ചത്. ഇദ്ദേഹം നല്ളൊരു അഭിനേതാവുമായിരുന്നു. 1984 ല്‍ പള്ളിയുടെ പ്ളാറ്റിനം ജൂബിലി വേളയില്‍ ഇടവകാംഗങ്ങള്‍ കള്ളിപ്പൂച്ചയെന്നൊരു നാടകം അവതരിപ്പിച്ചിരുന്നു. അതിലെ പ്രധാന കോമഡി ക്യാരക്ടര്‍ ,ലവറന്തി യോ സ് , ജോണയ ചേട്ടനായിരുന്നു. പിന്നീട് അടുപ്പമുള്ളവര്‍ ഈ കഥാപാത്ര പേര് അദ്ദേഹത്തെ സരസമായി വിളിച്ചിരുന്നു. ഇതിന് മുന്‍പും പള്ളി പറമ്പില്‍ പല നാടകങ്ങളില്‍ വേഷമിടുകയും, നല്ല ട്രൂപ്പുകളുടെ നാടകം കളിക്കാന്‍ ഇദ്ദേഹം മുന്‍കൈ എടുത്തിട്ടുമുണ്ട്. കുടുംബത്തില്‍ ആനന്ദം കണ്ടത്തെിയിരുന്ന ഇദ്ദേഹം ഭാര്യ സിസിലി ചേച്ചിയോടും, മക്കളായ സിജി, സജി, സ്വപ്ന സ്മിത എന്നിവരോടുമൊപ്പമിരിക്കാന് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇംഗ്ളീഷിലും, സഭാ കാര്യങ്ങളിലും ചെറുപ്പത്തില്‍ പരിശീലനം ലഭിച്ചിരുന്നതില്‍ അതില്‍ പ്രത്യേക മികവുണ്ടായിരുന്നു. ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് കൊടുങ്ങല്ലൂരില്‍ ക്നായിതോമ്മാ ഭവന് ഉണ്ടാക്കിയപ്പോര് ഇ.ജെ ലൂക്കോസ് സാറിനൊപ്പം അമരത്ത് പ്രവര്‍ത്തിച്ചത് ഇദ്ദേഹമാണ്. പഴേമ്പള്ളില്‍ കുടുംബം പള്ളിയില്‍ നീണ്ട വര്‍ഷങ്ങളായി യൗസേപ്പിതാവിന്‍്റെ മരണത്തിരുന്നാളിനോടനുബന്ധിച്ച് പാച്ചോര്‍ നേര്‍ച്ച നടത്തിയിരുന്നു. അത് കാലാന്തരത്തില്‍ മുടങ്ങുമെന്ന ഘട്ടമായപ്പോള്‍ പള്ളിയെക്കൊണ്ട് അതേറ്റെടുപ്പിച്ച് ഇടവകയുടെ മൊത്തം നേര്‍ച്ചയാക്കി മാറ്റിയതും ഇദ്ദേഹമാണ്. ജോണ്‍ ചേട്ടാ ഭാവി തലമുറ അങ്ങയെ ഓര്‍ക്കും. നീതിയുടെ, ധീരതയുടെ, പോരാട്ടത്തിന്‍്റെ മുഖമായി അങ്ങ് നിലകൊളളും. പ്രണാമം
അഡ്വ.ജോസഫ് മാത്യു