കോട്ടയം വെസ്റ്റ് വിദ്യാഭ്യാസ ഉപജില്ലയിലെ ബെസ്റ്റ് യുപി സ്‌കൂള്‍ പുരസ്‌കാരം സ്വന്തമാക്കി കൈപ്പുഴ സെന്റ് മാര്‍ഗരറ്റ് യുപി സ്‌കൂള്‍

ദൈവദാസന്‍ മാര്‍ മാക്കില്‍ പിതാവിനാല്‍ സ്ഥാപിതമായി 133 വര്‍ഷങ്ങള്‍ പിന്നിട്ട സെന്റ് മാര്‍ഗരറ്റ് യുപി സ്‌കൂളിന് പുതിയ ഒരു അംഗീകാരം കൂടി.. കോട്ടയം വെസ്റ്റ് ഉപജില്ലയിലെ ഏറ്റവും മികച്ച യുപി സ്‌കൂള്‍ എന്ന ബഹുമതിയാണ് സ്‌കൂളിനു ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തെ പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളിലെ മികവുകള്‍ പരിഗണിച്ചാണ് സ്‌കൂള്‍ ഈ നേട്ടത്തിന് അര്‍ഹത നേടിയിരിക്കുന്നത്.

കോട്ടയം വെസ്റ്റ് ഉപജില്ല ഓഫീസര്‍ ശ്രീമതി അനിത ഗോപിനാഥന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ എം ജി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോക്ടര്‍ സാബു തോമസിന്റെ പക്കല്‍ നിന്നും അധ്യാപകരും വിദ്യാര്‍ത്ഥികളും പിടിഎ എക്‌സിക്യൂട്ടീവ് അംഗങ്ങളും ചേര്‍ന്ന് ട്രോഫി ഏറ്റുവാങ്ങി. ഈ നേട്ടത്തിനു വേണ്ടി പരിശ്രമിച്ച അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും സ്‌കൂള്‍ മാനേജ്‌മെന്റും പി ടി എ യും ചേര്‍ന്ന് അഭിനന്ദിച്ചു.

 

Previous Post

ഏറ്റുമാനൂര്‍: പ്ളാത്താനത്ത് പി.ജെ ജോണ്‍

Total
0
Share
error: Content is protected !!