കണ്ണൂര്‍:കോട്ടയം അതിരൂപതയുടെ സാമൂഹിക സേവനവിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, കണ്ണൂര്‍ ജില്ലാനിയമസേവന വകുപ്പ് എന്നിവര്‍ സംയുക്തമായി പേരാവൂര്‍ ഗ്രാമപഞ്ചായത്തിലെ പാറത്തോട് കോളനി കമ്മ്യൂണിറ്റിഹാളില്‍വച്ച് ബോധവത്ക്കരണപരിപാടി സംഘടിപ്പിച്ചു.പോക്‌സോ,ശൈശവ വിവാഹനിരോധനനിയമം എന്നീ വിഷയങ്ങളില്‍ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ലീഗല്‍ കൗണ്‍സിലര്‍ അഡ്വ. രേഖ അഭിലാഷ് ക്ലാസ് നയിച്ചു. പ്രോഗ്രാമില്‍ ജനപ്രതിനിധികള്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ബോധവത്ക്കരണ പരിപാടിയില്‍ 50 വനിതകള്‍ പങ്കെടുത്തു.