സേക്രഡ് ഹാര്‍ട്ട് സ്‌കൂളില്‍ നിറവ് ആരംഭിച്ചു

പയ്യാവൂര്‍ : സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികളുടെ പഠനമികവ് ലക്ഷ്യം വെച്ചു കൊണ്ട് തീവ്ര പരിശീലന പദ്ധതി – നിറവ് 2025 ആരംഭിച്ചു. PTA വൈസ് പ്രസിഡന്റ് ജോസഫ് തോമസിന്റെ അധ്യക്ഷതയില്‍ പ്രിന്‍സിപ്പല്‍ ബിനോയ് കെ. പദ്ധതി ഉദ്ഘാടനം ചെയ്തു. സീനിയര്‍ അസിസ്റ്റന്റ് സാലു വി. ടി., സ്റ്റാഫ് സെക്രട്ടറി അഖില്‍ മാത്യു, വിദ്യാര്‍ത്ഥി പ്രതിനിധി ആന്‍ മരിയ വി പി എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളെ അവരുടെ പഠന നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകളായി തിരിച്ച് സാധാരണ അധ്യയന സമയത്തിന് മുന്‍പും ശേഷവും പ്രത്യേക പഠന സഹായി, വായനാസാമഗ്രികള്‍, വര്‍ക്ക് ഷീറ്റുകള്‍ എന്നിവയുടെ സഹായത്തോടെ അധ്യാപകരുടെ മേല്‍ നോട്ടത്തില്‍ നടത്തുന്ന പരിശീലന പരിപാടി ആണ്. പി റ്റി എ യുടെ സഹകരണത്തോടെ വിദ്യാര്‍ഥികള്‍ക്ക് ലഘുഭക്ഷണവും ഇതോടൊപ്പം ക്രമീകരിച്ചിട്ടുണ്ട്.

 

Previous Post

നവീകരിച്ച ചുറ്റുവിളക്കിന്‍്റെ വെഞ്ചരിപ്പ് കര്‍മ്മം നടത്തി

Next Post

കൈപ്പുഴ : ചാമക്കാലായില്‍ സി.എ മാത്യു

Total
0
Share
error: Content is protected !!