പയ്യാവൂര്‍ : പയ്യാവൂര്‍ സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ചെമ്പേരി വിമല്‍ ജ്യോതി എന്‍ജിനീയറിങ് കോളജില്‍ സംഘടിപ്പിച്ച ഫീല്‍ഡ് വിസിറ്റ് ഏറെ ശ്രദ്ധേയമായി. നിര്‍മിത ബുദ്ധി, ഡേറ്റ സയന്‍സ്, മെഷീന്‍ ലേണിങ്, ഡീപ് ലേണിങ് എന്നീ വിഷയങ്ങളില്‍ കുട്ടികള്‍ക്ക് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിവിധ വീഡിയോകളും മറ്റും ഫലപ്രദമായി പ്രയോജനപ്പെടുത്തി സെഷനുകള്‍ നയിച്ചു. സാങ്കേതികതയുടെ ലോകത്തെ സംബന്ധിച്ച് പുത്തന്‍ അറിവുകള്‍ നല്‍കിയ ശില്പശാല ഉന്നതവിദ്യാഭ്യാസ രംഗത്ത് വരും കാലഘട്ടത്തിലെ അനന്തസാധ്യതകള്‍ കൂടി കുട്ടികള്‍ക്ക് മുന്നില്‍ അനാവരണം ചെയ്തു. വിമല്‍ ജ്യോതി എന്‍ജിനീയറിങ് കോളജിലെ കംപ്യൂട്ടര്‍ സയന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) വിഭാഗത്തിലെ അധ്യാപകരായ അശ്വതി റ്റി എസ്, സൗമ്യ തോമസ് എന്നിവരാണ് ക്ലാസുകള്‍ നയിച്ചത്. കോളജിലെ സെന്‍ട്രല്‍ ലൈബ്രറി, അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടത്തുന്ന നീറ്റ്, യു ജി സി നെറ്റ് തുടങ്ങിയ മത്സര പരീക്ഷകള്‍ ക്രമീകരിക്കാന്‍ സജ്ജമായ കമ്പ്യൂട്ടര്‍ ലാബ്, മെക്കാനിക്കല്‍ ലാബ് എന്നിവയും കുട്ടികള്‍ സന്ദര്‍ശിച്ചു. കോളജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം അധ്യാപകന്‍ ഡോ. മനോജ് വി. തോമസ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗം അധ്യാപകന്‍ ഷാജി എം എ,
പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സെബാസ്റ്റ്യന്‍, സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ലിറ്റില്‍ കൈറ്റ്‌സ് ചുമതലയുള്ള അധ്യാപകരായ ലിബിന്‍ കെ. കുര്യന്‍, സിസ്റ്റര്‍ ജോമിഷ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
നിര്‍മിതബുദ്ധി ശില്പശാലയും ഫീല്‍ഡ് വിസിറ്റും
