സാന്‍ജോസ് കോണ്‍വെന്റിലെ കുട്ടികള്‍ക്കൊപ്പം കൈപ്പുഴ കെ.സി.വൈ.എല്‍ പുതുവത്സരം ആഘോഷിച്ചു

ഏറ്റുമാനൂര്‍ ജോസ്ഗിരി കോണ്‍വെന്റിലെ കുട്ടികള്‍ക്കൊപ്പം കൈപ്പുഴ കെ.സി.വൈ.എല്‍ യൂണിറ്റിലെ യുവജനങ്ങള്‍ പുതുവത്സരം ആഘോഷിച്ചു. ഏറ്റുമാനൂര്‍ സാന്‍ജോസ് കോണ്‍വെന്റിലെ ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ക്കൊപ്പം കൈപ്പുഴ യൂണിറ്റിലെ യുവജനങ്ങള്‍ പുതുമത്സരം ആഘോഷിക്കുകയുണ്ടായി. കോട്ടയം അതിരൂപതയിലെ സെന്റ് ജോസഫ് കോണ്‍ഗ്രിഗേഷന്‍ ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ക്കുവേണ്ടി നടത്തുന്ന ഒരു സ്ഥാപനമാണിത്. സ്ത്രീകളും കുട്ടികളും അടക്കം 40 പേരോളം അവിടെയുണ്ടായിരുന്നു. കൈപ്പുഴ കെ.സി.വൈ.എല്‍ യുവജനങ്ങള്‍ ഒരുക്കിയ വിവിധ കലാപരിപാടികളും മത്സരങ്ങളും ഏറെ ആകര്‍ഷണീയവും പ്രചോദനവും ആയിരുന്നു. പുതുവര്‍ഷത്തിന്റെ ആഘോഷം പങ്കുവെക്കുന്നതിന്റെ ഭാഗമായി സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ജോളി എല്ലാവര്‍ക്കും വേണ്ടി കേക്കുമുറിച്ച് മധുരം പങ്കുവെച്ചു. കെ.സി.വൈ.എല്‍ കൈപ്പുഴ യൂണിറ്റ് പ്രസിഡന്റ് ആല്‍ബിന്‍ ബിജു, ഡയറക്ടര്‍ മാത്യു ലുക്കോസ് മംഗ്ലാംകുന്നേല്‍, സിസ്റ്റര്‍ അഡൈ്വസര്‍ സി. സ്‌നേഹ എസ്. ജെ. സി, ഫാ ടിനോ ചാമക്കാലായില്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

 

Previous Post

കെ.സി.വൈ.എല്‍ ‘കരുതല്‍’ പദ്ധതി സമാപിച്ചു

Next Post

ചൈതന്യ കാര്‍ഷികമേള 2025 ലോഗോ പ്രകാശനം ചെയ്തു

Total
0
Share
error: Content is protected !!