കാരിത്താസ് ഹോസ്പിറ്റലിന്‍്റെ നേതൃത്വത്തില്‍ സേനാപതി സെന്‍്റ്. പോളികാര്‍പ് ദേവാലയത്തില്‍ മൈക്രോ ക്ളിനിക്കും പാലിയേറ്റീവ് കെയര്‍ യൂണിറ്റും പ്രവര്‍ത്തനം ആരംഭിച്ചു. ഫാ. ഷിജു അവണൂര്‍ ആമുഖസന്ദേശം നല്‍കി. സേനാപതി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്‍്റ് ബിനോയി വെമ്പേനിക്കല്‍ ഉത്ഘാടനം ചെയ്തു.അജിമോള്‍ ഷിബു മൈക്രോ ക്ളിനിക്കിന്‍്റെയും പാലിയേറ്റീവ് യൂണിറ്റിന്‍്റെയും സേവനങ്ങളെക്കുറിച്ചു വിശദീകരിച്ചു. ഡോ. അഷ്വിന്‍ ഷിബു, ഷിബു തോമസ്, ബീന ജോസ്, അജിമോള്‍ ഷിബു,മഞ്ജു ടോമി, ആഗ്നസ് സ്റ്റീഫന്‍, മിനി മാത്യു, ബിജി ഷാജു എന്നിവരാണ് ടീം അംഗങ്ങളായി പ്രവര്‍ത്തിക്കുന്നത് . ക്യാമ്പില്‍ ഏകദേശം 30ഓളം പേര്‍ക്ക് സേവനം ലഭ്യമാക്കി. ഇടവകയിലെയും ഗ്രാമത്തിലെയും ജനങ്ങള്‍ക്ക് സേവനം ലഭ്യമാക്കാന്‍ മെഡിക്കല്‍ ടീം സദാ സന്നദ്ധമാണ്.