കരിങ്കുന്നം: കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആതിഥേയത്വം വഹിക്കുന്ന ഈ വര്‍ഷത്തെ ബി സി എം ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് അതിരൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി സെക്രട്ടറി ഡോ. തോമസ് പുതിയകുന്നേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഇടുക്കി എംപി അഡ്വ. ഡീന്‍ കുര്യാക്കോസ് ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു.
എറണാകുളം ക്രൈംബ്രാഞ്ച് എസ് പി വി. യു. കുര്യാക്കോസ് സമ്മേളനത്തില്‍ മുഖ്യാതിഥിയായിരുന്നു. കരിങ്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ. തോമസ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ സ്വപ്നാ ജോയല്‍, സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ജോസ് കളരിക്കല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ഉദ്ഘാടന സമ്മേളനത്തിന് സ്‌കൂള്‍ മാനേജര്‍ ഫാ. ജയിംസ് വടക്കേകണ്ടങ്കരിയില്‍ സ്വാഗതവും, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഒ. എ. എബ്രഹാം കൃതജ്ഞതയും നേര്‍ന്നു. റവ. ഡോ. തോമസ് പുതിയകുന്നേല്‍ ബിസിഎം പതാക ഉയര്‍ത്തി. ജനുവരി എട്ടു മുതല്‍ 12 വരെ നടക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റിലും വടംവലി മത്സരത്തിലും കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി നാല്‍പ്പതിലേറെ ടീമുകള്‍ മത്സരിക്കുന്നു.