കെ സി വൈ എല്‍ മലബാര്‍ റീജിയണിന്‍്റെ നേതൃത്വത്തില്‍ പ്രഥമ ക്രിസ്തുമസാഘോഷം ‘താരകം 2ഗ24’ കെ സി വൈ എല്‍ മാലക്കല്ല് യൂണിറ്റിന്‍്റെ ആതിഥേയത്വത്തില്‍ നടത്തപ്പെട്ടു. മലബാര്‍ റീജിയണിലെ വിവിധ ഇടവകകളില്‍ നിന്ന് 800 ഓളം യുവജനങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു. കെ സി വൈ എല്‍ മലബാര്‍ റീജിയണ്‍ പ്രസിഡന്‍്റ് ജാക്സണ്‍ സ്റ്റീഫന്‍ മണപ്പാട്ടിന്‍്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ സി വൈ എല്‍ കോട്ടയം അതിരൂപത ചാപ്ളയിന്‍ ഫാ. റ്റിനീഷ് പിണര്‍ക്കയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ക്രിസ്തുമസ് ആഘോഷത്തോടനുബന്ധിച്ച് നടത്തപ്പെട്ട കരോള്‍ ഗാന മത്സരത്തില്‍ മാലക്കല്ല്, രാജപുരം, ചമതച്ചാല്‍ എന്നീ യൂണിറ്റുകള്‍ യഥതാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കരോള്‍ റാലി മത്സരത്തില്‍ പെരിക്കല്ലൂര്‍, മടമ്പം എന്നീ ഫൊറോനകള്‍ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ബെസ്റ്റ് പാപ്പാ മത്സരത്തില്‍ മാലക്കല്ല് ഇടവക അംഗം മാത്യു ജോണ്‍ കുരുവിനാവേലിയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പ്രോഗ്രാമിന് കെ സി വൈ എല്‍ മലബാര്‍ റീജിയണ്‍ സെക്രട്ടറി അലന്‍ ബിജു, വൈസ് പ്രസിഡന്‍്റ് അനീറ്റ ബിജു, ജോയിന്‍റ് സെക്രട്ടറി ജ്യോതിസ് തോമസ്, ട്രഷറര്‍ അഖില്‍ തോമസ്, ചാപ്ളയിന്‍ ഫാ. സൈജു മേക്കര , ഡയറക്ടര്‍ തോമസ് ചാക്കോ ഓണശ്ശേരിയില്‍, സിസ്റ്റര്‍ അഡൈ്വസര്‍ സി. സുനി എസ്.വി.എം, മാലക്കല്ല് ഇടവക വികാരി ഫാ. ഡിനോ കുമ്മാനിക്കാട്ട്, അസി. വികാരി ഫാ. ജോബിഷ് തടത്തില്‍, മാലക്കല്ല് യൂണിറ്റ് പ്രസിഡന്‍്റ് ആല്‍ബിന്‍ ജോര്‍ജ് അടിയായിപള്ളിയില്‍, രാജപുരം ഫൊറോന, മാലക്കല്ല് യൂണിറ്റ് ഭാരവാഹികള്‍, ചാപ്ളയിന്‍, ഡയറക്ടര്‍, സിസ്റ്റര്‍ അഡൈ്വസര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കെ സി വൈ എല്‍ മലബാര്‍ റീജിയണ്‍ ക്രിസ്മസ് ആഘോഷം
