ഫാ. സജി പിണര്‍ക്കയിലിന്‍െറ പൗരോഹിത്യ രജത ജൂബിലി ആഘോഷിച്ചു

മയാമി: സെന്‍റ് ജൂഡ് ക്നാനായ കത്തോലിക്ക ദൈവാലയ വികാരി ഫാ. സജി പിണര്‍ക്കയിലിന്‍െറ പൗരോഹിത്യ രജത ജൂബിലി ആഘോഷിച്ചു. കൃതഞ്ജതാബലിയില്‍ ഫാ. സജി പിണര്‍ക്കയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വികാര്‍ ജനറാള്‍ ഫാ. തോമസ് മുളവനാല്‍ ,ഫാ. ജോസഫ് ആദോപ്പള്ളില്‍, ഫാ. ജോബി പുച്ചൂകണ്ടത്തില്‍, ഫാ. അഗസ്റ്റിന്‍ നടുവിലേക്കുറ്റ്, ഫാ. ഐസക്ക് സി.എം.ഐ, ഫാ. മാത്യു കരികുളം,ഫാ. സന്തോഷ് പുല്‍പ്ര, ഫാ. റോയി ജോസ് എന്നിവര്‍ സഹകാര്‍മികരായിരുന്നു. അനുമോദന മീറ്റിംഗില്‍ ഫാ. തോമസ് മുളവനാല്‍ അധ്യക്ഷതവഹിച്ചു. ജൂബിലി കോര്‍ഡിനേറര്‍ ലോറന്‍സ് മൂടിക്കുനേന്‍ല്‍, ഫാ. ജോസ് ആദോപ്പളള്ളില്‍, ഫാ. മാത്യു പാടിക്കല്‍ നികിത കണ്ടാരപ്പള്ളില്‍, ജോസ്മി വെള്ളിയാന്‍,എന്നിവര്‍ പ്രസംഗിച്ചു. സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ വിവിധ പരിപാടികളും അരങ്ങേറി. ജെനിമോള്‍ മറ്റംപറമ്പത്തിന്‍െറ ഗാനാലാപനവും ഗായക സംഘത്തിന്‍െറ സമൂഹ ഗാനവും പരിപാടിക്ക് കൊഴുപ്പേകി. ബിനു ചിലമ്പത്ത ്നന്ദി പറഞ്ഞു.കൈക്കാരന്‍ ഏബ്രാഹം പുതിയടത്തുശേരി ഉപഹാരം കൈമാറി. ജോമോള്‍ വട്ടപ്പറമ്പില്‍ എം.സിയായിരുന്നു.
എബി തെക്കനാട്ട്

Previous Post

ചിക്കാഗോ ക്നാനായ റീജിയന്‍ സെമിനാരി ഫണ്ടിലേക്ക് സംഭാവന നല്‍കി

Next Post

ബെന്‍സന്‍വില്‍ ഇടവകയിലെ ആദ്യ ക്രിസ്തുമസ് വര്‍ണാഭമായി

Total
0
Share
error: Content is protected !!