ചിക്കാഗോ ക്നാനായ റീജിയന്‍ സെമിനാരി ഫണ്ടിലേക്ക് സംഭാവന നല്‍കി

മയാമി: മയാമി സെന്‍റ് ജൂഡ് ഇടവകയിലെ മിഷന്‍ ലീഗ് കുട്ടികള്‍ സമാഹരിച്ച തുക, ക്നനായായ റീജിയന്‍ സെമിനാരി ഫണ്ടിലേക്ക് നല്‍കുന്നതിനായി, മോണ്‍. തോമസ് മുളവനാലിനെ ഏല്‍പ്പിച്ചു. തദവസരത്തില്‍ കുഞ്ഞുങ്ങളുടെ ഈ നല്ല പ്രവര്‍ത്തിയെ മുളവനാല്‍ അച്ചന്‍ ശ്ളാഘിക്കുകയും , പൗരോഹിത്യത്തിലേയ്ക്കും, സന്ന്യാസസത്തിലേയ്ക്കും കൂടുതല്‍ ദൈവവിളികള്‍ ഉണ്ടാകാന്‍ പ്രാര്‍ത്ഥിക്കണമെന്ന് ജനത്തെ ഓര്‍മ്മിപ്പിച്ചു. ഇടവക വികാരി ഫാ സജി പിണര്‍ക്കയില്‍ കുട്ടികളെയും നേതൃതം കൊടുത്തവരെയും അഭിനന്ദിച്ചു. മഞ്ജു വെളിയന്തറയില്‍ ,ജോസ്നി വെള്ളിയാന്‍, മാത്യു പൂഴിക്കനടക്കല്‍, സുബി പനന്താനത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

എബി തെക്കനാട്ട് (PRO)

 

Previous Post

 തുരുത്തിക്കാട്: പട്ടത്തേട്ട് പി.സി അലക്സാണ്ടര്‍

Next Post

ഫാ. സജി പിണര്‍ക്കയിലിന്‍െറ പൗരോഹിത്യ രജത ജൂബിലി ആഘോഷിച്ചു

Total
0
Share
error: Content is protected !!