കടുത്തുരുത്തി വലിയപള്ളിയുടെ ആഭിമുഖ്യത്തില്‍ ഇടവക ജനങ്ങള്‍ എല്ലാവരും ഒത്തുചേര്‍ന്ന് ഡിസംബര്‍ 23 തിങ്കളാഴ്ച ക്രിസ്തുമസ് സന്ദേശ യാത്ര നടത്തി. വൈകുന്നേരം 7 മണിക്ക് വലിയ പള്ളി അങ്കണത്തില്‍ നിന്ന് അലങ്കരിച്ച പുല്‍ക്കൂടിന്റെയും വാദ്യമേളങ്ങളുടെയും ഓരോ വാര്‍ഡില്‍ നിന്നും ഉള്ള ക്രിസ്തുമസ്പാപ്പാമാരുടെയും അകമ്പടിയോടെ കടുത്തുരുത്തി ടൗണ്‍ ഓപ്പണ്‍ സ്റ്റേഡിയത്തിലേക്കായിരുമന്നു സന്ദേശ യാത്ര. യാത്ര വലിയ പള്ളി ഇടവക വികാരി ഫാ.തോമസ് ആനിമൂട്ടില്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. സന്ദേശയാത്ര കടുത്തുരുത്തിയില്‍ എത്തിയപ്പോള്‍ കടുത്തുരുത്തിയിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആയി കോട്ടയം കാരിത്താസ് ആശുപത്രി ഡയറക്ടര്‍ ഫാ. ഡോ. ബിനു കുന്നത്ത് ക്രിസ്മസ് സന്ദേശം നല്‍കി. തുടര്‍ന്ന് ക്രിസ്മസ് കരോളും മറ്റു കലാപരിപാടികളും അവതരിപ്പിക്കപ്പെട്ടു. മധുര പലഹാര വിതരണത്തിനു ശേഷം നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ സന്ദേശയാത്ര സമീപ പ്രദേശങ്ങളില്‍ ക്രിസ്മസിന്റെ സന്ദേശം എത്തിച്ചു. കടുത്തുരുത്തി വലിയ പള്ളി കൂടാരയോഗ കേന്ദ്ര കമ്മിറ്റി, കെ.സി. സി.,കെ.സി. ഡബ്ലിയു.എ., കെ.സി.വൈ.എല്‍. തുടങ്ങിയ സംഘടനകള്‍ നേതൃത്വം നല്‍കി. വലിയപള്ളി വികാരി ഫാ. തോമസ് ആനിമൂട്ടില്‍, സഹവികാരി ഫാ. സന്തോഷ് മുല്ലമംഗലത്ത് എന്നിവരും യാത്രയെ ഉടനീളം അനുധാവനം ചെയ്തു.