ചെറുപുഷ്പ മിഷന്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് – കൈപ്പുഴ ചാമ്പ്യന്മാര്‍; അരീക്കര രണ്ടാമത്

ചെറുപുഷ്പ മിഷന്‍ ലീഗ് കോട്ടയം അതിരൂപതയും കൈപ്പുഴ യൂണിറ്റും സംയുക്തമായി അണിയിച്ചൊരുക്കിയ അതിരൂപതാതല ഒന്നാമത് 9s ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കൈപ്പുഴ ചാമ്പ്യന്മാരായി. ഡിസംബര്‍ 20, 21, 22 തീയതികളിലായി കൈപ്പുഴയില്‍ വച്ച് നടന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സമാപന സമ്മേളനത്തില്‍ കൈപ്പുഴ സെന്റ് ജോര്‍ജ് ദേവാലയ വികാരി ഫാ സാബു മാലുതുരുത്തേല്‍ ഉദ്ഘാടനം ചെയ്യുകയും ചെറുപുഷ്പ മിഷന്‍ ലീഗ് കോട്ടയം അതിരൂപത പ്രസിഡന്റ് മാത്തുക്കുട്ടി സണ്ണി മൂലക്കാട്ട് അധ്യക്ഷത വഹിക്കുകയും ചെയ്തു. ചെറുപുഷ്പ മിഷന്‍ ലീഗ് കോട്ടയം അതിരൂപത ഡയറക്ടര്‍ ഫാ. ഷെറിന്‍ കുരുക്കിലേട്ട്, വൈസ് ഡയറക്ടര്‍ സിസ്റ്റര്‍ അനു കാരിത്താസ്, സെക്രട്ടറി സജി പഴുമാലില്‍, ഓര്‍ഗനൈസര്‍ ബിബിന്‍ ബെന്നി, എലിസബത്ത് റെജി, ജോസിനി ജോണ്‍സണ്‍, ജോസഫ് അലക്‌സ്, എന്നിവര്‍ സന്നിഹിതരായിരുന്നു. 24 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ അരീക്കര രണ്ടാം സ്ഥാനവും കിടങ്ങൂര്‍ മൂന്നാം സ്ഥാനവും നേടി

 

Previous Post

NSS സപ്തദിന ക്യാമ്പ്

Next Post

കള്ളാര്‍: മണ്ണൂര്‍ മാത്യുവിന്റെ ഭാര്യ ലില്ലി

Total
0
Share
error: Content is protected !!