കെ.സി.വൈ.എല്‍ കൈപ്പുഴ ഫൊറോന ക്രിസ്തുമസ് ആഘോഷം കൈപ്പുഴ സെന്റ് തോമസ് അസൈലത്തില്‍ നടത്തപ്പെട്ടു.ഫൊറോന പ്രസിഡന്റ് ആല്‍ബര്‍ട്ട് റ്റോമി അധ്യക്ഷനായ യോഗത്തിന് സെന്റ് തോമസ് അസൈലം ഡയറക്ടര്‍ Sr. ഫ്രാന്‍സി SJC സ്വാഗതം ആശംസിക്കുകയും ഫൊറോന ചാപ്ലൈന്‍ ഫാ. ഫില്‍മോന്‍ കളത്ര ആമുഖ സന്ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്ന് മോണ്‍. ജോജി വടകര ക്രിസ്തുമസ് സന്ദേശം നല്‍കുകയുണ്ടായി. ഫൊറോന സെക്രട്ടറി *മെല്‍വിന്‍ എബ്രഹാം* നന്ദി അറിയിച്ചു. തുടര്‍ന്ന് സെന്റ് തോമസ് അസൈലത്തിലെ അന്തേവാസികളോടൊപ്പം കേക്ക് മുറിച്ച് ക്രിസ്തുമസിന്റെ മധുരം പങ്കുവെച്ചു. കെ.സി.വൈ.എല്‍ മുന്‍ അതിരൂപതാ ഭാരവാഹികളായിരുന്ന ഷൈജി ഓട്ടപ്പള്ളി, ടോം കരികുളം, മുന്‍ കൈപ്പുഴ ഫൊറോന പ്രസിഡന്റ് ടോണി മാക്കീല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് ഫൊറോന വൈ. പ്രസിഡന്റ് സിബിന്‍ തോമസിന്റെ നേതൃത്വത്തില്‍ ഇന്ററാക്ഷന്‍ സെക്ഷനും വിവിധങ്ങളായ കലാപരിപാടികളും നടത്തപ്പെട്ടു. വിവിധ യൂണിറ്റുകളില്‍ നിന്നായി 15 ഓളം യുവജനങ്ങള്‍ പങ്കെടുക്കുകയുണ്ടായി. പരിപാടികള്‍ക്ക് ഫൊറോന സിസ്റ്റര്‍ അഡൈ്വസര്‍ *Sr. ഷെറിന്‍ SJC ട്രഷറര്‍ ടിനോ ചാക്കോ ഡയറക്ടര്‍ ജെസ്റ്റിന്‍ മൈക്കിള്‍ ജോ. സെക്രട്ടറി ക്രിസ്റ്റി മനോ എന്നിവര്‍ നേതൃത്വം നല്‍കി.