കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തന ഗ്രാമങ്ങളില്‍ ക്രിസ്തുമസ് ആഘോഷം നടത്തി. മാറുന്ന സാഹചര്യങ്ങള്‍ക്കൊപ്പം ജനങ്ങളില്‍ സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇടുക്കി കഞ്ഞിക്കുഴി ഗ്രാമത്തില്‍ നടന്ന ക്രിസ്തുമസ് ആഘോഷ പരിപാടികള്‍ ഇടുക്കി ജില്ല പഞ്ചായത്ത് മെമ്പര്‍ ഷൈനി റെജി ഉദ്ഘാടനം ചെയ്തു. ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രോഗ്രാം ഓഫിസര്‍ സിറിയക് പറമുണ്ടയില്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജിജി വെളിഞ്ചായില്‍, മെറിന്‍ എബ്രഹാം, അനിമേറ്റര്‍ ബിന്‍സി സജി, ജെസ്സി സജു. ബിന്‍സി മാത്യു, സോയറ്റ് ജിമ്മി, ബിന്‍സി ബിനോഷ് എന്നിവര്‍ പ്രസംഗിച്ചു. ക്രിസ്തുമസ് ആഘോഷത്തോടൊപ്പം വിവിധ കലാപരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചു.