റോമിലെ സാന്‍പിയോ ദൈവാലയത്തില്‍ കോട്ടയം അതിരൂപത നിയോഗിച്ചിരുന്ന വൈദികരുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി തുടര്‍ന്നു വന്നിരുന്ന അജപാലനശുശ്രൂഷകള്‍ക്ക് കോട്ടയം അതിരൂപതാദ്ധ്യക്ഷന്റെ പ്രത്യേക അഭ്യര്‍ത്ഥന സ്വീകരിച്ച് റോമാ രൂപത ഔദ്യോഗികമായ അംഗീകാരം നല്‍കി. റോമാ നഗരത്തില്‍ വസിക്കുന്ന ക്നാനായ കത്തോലിക്കാ വിശ്വാസികളെ സവിശേഷതയുള്ള പ്രത്യേക കുടിയേറ്റകൂട്ടായ്മയായി പരിഗണിച്ചാണ് റോമാ രൂപതയുടെ കുടിയേറ്റ ആളുകള്‍ക്ക് വേണ്ടിയുള്ള അജപാലന ശുശ്രൂഷ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി റോമാ രൂപതയുടെ സാന്‍പിയോ ദൈവാലയത്തില്‍ ഒത്തുചേരുന്നതിനും, വിശുദ്ധ കുര്‍ബാന ഉള്‍പ്പടെ വിശ്വാസ ജീവിത പരിപോഷണത്തിന് ആവശ്യമായ ശുശ്രൂഷകള്‍ ചെയ്യുന്നതിനുമുള്ള അനുമതി ലഭ്യമാക്കിയിട്ടുള്ളത്.
കോട്ടയം അതിരൂപത വൈദികനായ ഫാ. തോമസ് കൊച്ചുപുത്തന്‍പുരയ്ക്കലിനെയാണ് റോമാ നഗരത്തില്‍ വസിക്കുന്ന ക്നാനായ കത്തോലിക്കാ വിശ്വാസികള്‍ക്ക് ആത്മീയ ശുശ്രൂഷകള്‍ നിര്‍വ്വഹിക്കുന്നതിനുള്ള ദൗത്യവുമായി സാന്‍പിയോ ദൈവാലയത്തിലെ collaboratore parrocchiale ആയി നിയമിച്ചിട്ടുള്ളത്.
റോമാ രൂപത ഇപ്രകാരം നല്‍കിയ ഔദ്യോഗിക അംഗീകാരം റോമിലെ ക്നാനായ സമുദായത്തിന് ഭാവിയില്‍ സഭയുടെ അംഗീകാരത്തോടെയുള്ള അജപാലന ശുശ്രൂഷകള്‍ക്ക് വഴിയൊരുങ്ങിയിരിക്കുകയാണ്. ഇതനുസരിച്ച് ഡിസംബര്‍ 22 ഞായറാഴ്ച സാന്‍ പിയോ ദൈവാലയത്തില്‍ ഫാ. തോമസ് കൊച്ചുപുത്തന്‍പുരയ്ക്കല്‍ കൃതജ്ഞതാബലിയര്‍പ്പിച്ചു.