മറ്റക്കര: ചെറുപുഷ്പ മിഷന്‍ലീഗ് കിടങ്ങൂര്‍ മേഖലയുടെ നേതൃത്വത്തില്‍ മറ്റക്കര മണ്ണൂര്‍ പള്ളിയില്‍ വച്ച് മേഖലാ തല കരോള്‍ ഗാന മത്സരം നടത്തി.മത്സരശേഷം മേഖലാ വൈസ് പ്രസിഡന്റ് കുമാരി ലിയോണയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം മേഖലാ ഡയറക്ടര്‍ ഫാ. ജോണ്‍ കണിയാര്‍കുന്നേല്‍ ഉദ്ഘാടനം ചെയ്തു. മറ്റക്കര വികാരി ഫാ.സിറിയക് മറ്റത്തില്‍ ആമുഖ സന്ദേശം നല്കി. മത്സരത്തില്‍ കിടങ്ങൂര്‍, മാറിയിടം, മറ്റക്കര ശാഖകള്‍ 1, 2,3 സ്ഥാനങ്ങള്‍ കരസ്ഥമാക്കി. മത്സര വിജയികള്‍ക്ക് ഫാ. ജോണ്‍ കണിയാര്‍കുന്നേല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മറ്റക്കര ശാഖ പ്രസിഡന്റ് എല്‍വിന്‍ സ്വാഗതവും മേഖലാ ഓര്‍ഗനൈസര്‍ ഷിജു മണ്ണൂക്കുന്നേല്‍ നന്ദിയും രേഖപ്പെടുത്തി.