അരീക്കരയില്‍ വയോജന സംഗമവും ക്രിസ്മസ് ആഘോഷവും സംഘടിപ്പിച്ചു

അരീക്കര ഇടവകയുടെ ശതോത്തരരജത ജുബിലീയുടെ ഭാഗമായി ഇടവകയിലെ 80 വയസ്സിനു മുകളില്‍ പ്രായമുള്ള ഇടവക അംഗങ്ങളുടെ സംഗമം നടത്തുകയും അവരെ ആദരിക്കുകയും ചെയ്തു.കെ.സി.വൈ.എല്ലിന്‍്റെ നേതൃത്വത്തില്‍ ജുബിലീ പ്രോഗ്രാം കമ്മിറ്റിയുടെയും പാരിഷ് കൗണ്‍സില്‍ ന്‍്റെയും സഹകരണത്തോടെയാണ് പ്രോഗ്രാം സംഘടിപ്പിച്ചത്. ഇടവക വികാരി ഫാ സ്റ്റാനി ഇടത്തിപറമ്പില്‍ യോഗം ഉദ്ഘാടനം ചെയ്തു. കെ സി വൈ എല്‍ ന്‍്റെ പ്രസിഡന്‍്റും പ്രോഗ്രാം കമ്മിറ്റി കണ്‍വീനറുമായ ജോണിസ് പി സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു. ശതോത്തര രജത ജൂബിലി ആഘോഷ കമ്മിറ്റികളുടെ ജോയിന്‍്റ് കണ്‍വീനര്‍ ജിനോ തട്ടാറുകുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി.സംഗമത്തില്‍ പങ്കെടുത്ത ഏറ്റവും മുതിര്‍ന്ന അംഗം ആയ അമ്മായികുന്നേല്‍ മത്തായി യെ ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍ പൊന്നാട അണിയിച്ചു ആദരിച്ചു.
പ്രോഗ്രാം കമ്മിറ്റി യെ പ്രതിനിധീകരിച്ചു ബിനി ജെയിംസ് സ്വാഗതവും, കെ സി വൈ എല്‍ സെക്രട്ടറി അനുമോള്‍ സാജു നന്ദിയും പറഞ്ഞു.
മുതിര്‍ന്ന മാതാപിതാക്കള്‍ക്കായി കുമ്പസാരവും, പരിശുദ്ധ കുര്‍ബാന സ്വീകരണവും പ്രത്യേകമായി നടത്തപ്പെട്ടു. പ്രത്യേക കുര്‍ബാനയ്ക്ക് കുര്യനാട് സെന്‍്റ് ആന്‍സ് സ്കൂള്‍ പ്രധാന അധ്യാപകന്‍ ഫാ. മജേഷ് സി എം ഐ നേതൃത്വം നല്‍കി. കുമ്പസാരം, കുര്‍ബാന സ്വീകരണം തുടങ്ങിയ കര്‍മ്മങ്ങള്‍ക്ക് ജൂബിലി ആഘോഷ വൈസ് ചെയര്‍മാന്‍ ഫാ. വിന്‍സന്‍്റ് പുളിവേലില്‍ നേതൃത്വം നല്‍കി. സ്റ്റിമി വില്‍സണ്‍, സി ജൂബി, ജിബി പരപ്പനാട്ട്,അലക്സ് പുത്തന്‍മറ്റത്തില്‍,ബിനു പീറ്റര്‍ പരപ്പനാട്ട്, സജി തോട്ടിക്കാട്ട്, ജോസ്മോന്‍ ബിജു, അഞ്ജല്‍ ജോയ്, അലക്സ് സിറിയക്, മെര്‍വിന്‍ ജോസ്, അഭിയ ടോമി,ബിജു കണ്ടച്ചംകുന്നേല്‍, ലൈബി സ്റ്റീഫന്‍, അനീഷ ഫിലിപ്പ് , ഐസി സണ്ണി,റെജി ജോസഫ്, കൈക്കാരന്മാരായ ജോമോന്‍ ചകിരിയില്‍, സാബു കരിങ്ങനാട്ട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഇടവകയിലെ കെ സി വൈ എല്‍ അംഗങ്ങളും മുതിര്‍ന്ന അംഗങ്ങളും തമ്മിലുള്ള സംവാദവും അനുഭവങ്ങള്‍ പങ്ക് വെച്ചതും ഏറെ ഹൃദ്യമായ അനുഭവമായിരുന്നു. 80 വയസ്സിനു മുകളിലുള്ള 56 പേര്‍ക്ക് മൊമെന്‍്റോ നല്‍കി ആദരിച്ചു. ക്രിസ്മസ് പാട്ടുകള്‍ പാടിയും ,ഓര്‍മ്മകള്‍ പങ്ക് വെച്ചും മുതിര്‍ന്ന അംഗങ്ങള്‍ പരിപാടിയില്‍ സജീവമായി പങ്കെടുത്തു.

 

Previous Post

കിടപ്പു രോഗികളായ ഗ്രാന്‍ഡ് പേരന്‍റസിനെ ആദരിച്ചു

Next Post

മിഷന്‍ ക്വസ്റ്റിന്‍െറ അതിരൂപതാതല വിജയികള്‍

Total
0
Share
error: Content is protected !!