ഉഴവൂര്‍ കോളേജില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടന്നു

ഉഴവൂര്‍: സെന്‍റ് സ്റ്റീഫന്‍സ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ‘അല്‍മാസ് 2024’ കോളേജ് എഡ്യുക്കേഷനല്‍ തിയേറ്ററില്‍ അഡ്വ. ചാണ്ടി ഉമ്മന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മുന്‍കാല കായിക താരങ്ങളെ ആദരിച്ചു. അലുമ്നി അസോസിയേഷന്‍ പ്രസിഡന്‍റ് ഫ്രാന്‍സിസ് കിഴക്കേക്കുറ്റ്, കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിന്‍സി ജോസഫ്, സെക്രട്ടറി പ്രൊഫ. ബിജു തോമസ്, മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. വി പി തോമസ്കുട്ടി പൂര്‍വ വിദ്യാര്‍ഥിയും ഇന്‍്റര്‍നാഷണല്‍ വോളി ബോള്‍ പ്ളയെറുമായിരുന്ന എസ് എ മധു, പ്രൊഫ. അഭിഷേക് തോമസ്, എക്സിക്യൂട്ടീവ് മെമ്പര്‍ കേണല്‍ വെങ്കട്ടാചാരി എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ 2025 ജനുവരി യില്‍ കോളേജില്‍ നടക്കുന്ന ടെക്സ്പോ എക്സിബിഷന്‍്റെ ടിക്കറ്റ് വിതരണ ഉദ്ഘാടനം പ്രസിഡന്‍്റ് ഫാന്‍സിസ് കിഴക്കേക്കുറ്റും ഭാര്യ സാലി കിഴക്കേക്കുറ്റും ചാണ്ടി ഉമ്മന്‍എംഎല്‍എയില്‍ നിന്ന് സ്വീകരിച്ചു കൊണ്ടു നിര്‍വഹിച്ചു.

Previous Post

മാര്‍ തോമസ് തറയില്‍ മെമ്മോറിയല്‍ ക്വിസ് മത്സരം: റാന്നി ജേതാക്കള്‍

Next Post

ബെന്‍സന്‍വില്‍ ക്‌നാനായ ഇടവകയില്‍ മെറി ഫ്രണ്ട്‌സ്മസ് സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!