കിടങ്ങൂര്‍: സെന്‍്റ്. മേരീസ് എച്ച്. എസ് എസ് എന്‍. എസ് .എസ് യൂണിറ്റിന്‍െറ നേതൃത്വത്തില്‍ കിടങ്ങൂര്‍ കിടാരക്കുഴി പാടശേഖരത്തില്‍ വിത്തിറക്കി. കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തോമസ് മാളിയേക്കല്‍ നെല്‍കൃഷിയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു. കിടങ്ങൂര്‍ഗ്രാമപഞ്ചായത്ത് മെംബര്‍ സുരേഷും,പഞ്ചായത്ത്പ്രസിഡന്‍റും ചേര്‍ന്ന് പാടശേഖരത്തില്‍ വിത്തിറക്കി. കിടങ്ങൂര്‍ഗ്രാമപഞ്ചായത്തിലെ മുതിര്‍ന്ന കര്‍ഷകന്‍ ജോസ് കിടാരക്കുഴി വിത്തിറക്കുന്ന വിവിധഘട്ടങ്ങള്‍ വിശദീകരിച്ചു.സ്കൂള്‍പ്രിന്‍സിപ്പാള്‍ ഷെല്ലിജോസഫ്, എന്‍.എസ്സ്.എസ്സ്.പ്രോഗ്രാം ഓഫീസര്‍ ഇന്ദുബാബു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.