സാന്‍ ഹൊസെ (കാലിഫോര്‍ണിയ): സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവകയിലെ ചെറുപുഷ്പ മിഷന് ലീഗിന് നവ നേതൃത്വം. പുതിയ ഭാരവാഹികളായി നാഥന് പാലക്കാട്ട് (പ്രസിഡന്റ്), തെരേസാ വട്ടമറ്റത്തില്‍ (വൈസ് പ്രസിഡന്റ്), നിഖിത പൂഴിക്കുന്നേല്‍ (സെക്രട്ടറി), ജോഷ്വ തുരുത്തേല്‍കളത്തില്‍ (ജോയിന്റ് സെക്രട്ടറി) എന്നിവര്‍ ചുമതലയേറ്റു.
മിഷന് ലീഗ് യുണിറ്റ് ഡയറക്ടര്‍ ഫാ. ജെമി പുതുശ്ശേരില്‍, വൈസ് ഡയറക്ടര്‍ അനു വേലികെട്ടേല്‍, ഓര്‍ഗനൈസരായ ശീതള്‍ മരവെട്ടികൂതത്തില്‍, റോബിന് ഇലഞ്ഞിക്കല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
സിജോയ് പറപ്പള്ളില്‍