ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആരോഗ്യ സംരക്ഷണ സംവാദം സംഘടിപ്പിച്ചു. ആരോഗ്യ മേഖലയില്‍ നേരിടുന്ന പ്രതി പ്രവര്‍ത്തനങ്ങളും പ്രതിരോധ മാര്‍ഗ്ഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സംവാദം സംഘടിപ്പിച്ചത്. പ്രാഥമിക ആരോഗ്യ മേഖലയില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സംശയ നിവാരണം നടത്തുന്നതിനോടൊപ്പം പ്രതിരോധ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചുള്ള അവബോധം നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മരിയാപുരം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷിന്റോ പോള്‍,, ജെസ്സി ബിജു, അനിമേറ്റര്‍ സിനി സജി എന്നിവര്‍ നേതൃത്വം നല്‍കി.