കണ്ണൂര്‍:കോട്ടയം അതിരൂപതയുടെ സാമൂഹികസേവനവിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി മടമ്പം ലൂര്‍ദ്മാതാ പാരിഷ്ഹാളില്‍വച്ച് ദേശീയ ന്യൂനപക്ഷഅവകാശ ദിനാചരണം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി നടത്തിയ പൊതുസമ്മേളനം മടമ്പം ഫെറോനപളളി വികാരി റവ.ഫാ. സജിമെന്താനത്ത് ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ വിഭാഗങ്ങള്‍ ഇന്ന് നേരിടുന്നഅവകാശലം ഘനങ്ങളെ കുറിച്ചും ,ന്യൂനപക്ഷജനങ്ങള്‍ തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സമാധാനത്തിന്റെ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്നും അച്ചന്‍ പറയുകയുണ്ടായി. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി. റവ ഫാ.സിബിന്‍ കൂട്ടകല്ലുങ്കല്‍ അദ്ധ്യക്ഷതവഹിച്ചു. കോട്ടയം അതിരൂപത മൈനര്‍ സെമിനാരി വൈസ്‌റെക്ടര്‍ റവ.ഫാ.സിറിയക് ഓട്ടപുള്ളില്‍ ആശംസ അറിയിച്ചു. മടമ്പം യൂനിറ്റ് ആനിമേറ്റര്‍ ശ്രീമതി .ടെസ്സിടോമി സ്വാഗതവും അറിയിച്ചു. ദിനാചരണത്തിന്റെഭാഗമായി നടത്തിയ ബോധവത്ക്കണസെമിനാറില്‍ അതിരൂപത നാലാം വര്‍ഷവൈദികവിദ്യാര്‍ത്ഥികള്‍ ക്ലാസ് നയിച്ചു. .കോ-ഒ#ര്‍ഡിനേറ്റര്‍ ശ്രീമതി.റെനിസിബി നേതൃത്വം നല്കി.