കാനഡയില്‍ നിന്നും വെസ്റ്റേണ്‍ ഒന്ണ്ടാരിയോ , എഡ്മടണ്‍ , മാനിട്ടോബ (വിന്നിപെഗ് ) എന്നീ പുതിയ 3 യൂണിറ്റുകളെ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എന്‍.എ) അംഗസംഘടനകളായി ഡിട്രോയിറ്റില്‍ വച്ചു നവംബര്‍ 23നു നടന്ന KCCNA നാഷണല്‍ കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി . ഇതോടെ അമേരിക്കയിലെയും കാനഡയിലമായി 24 അംഗ സംഘടനകളുടെ മഹാ ഫെഡറേഷനായി കെ.സി.സി.എന്‍.എ. മാറി.
കാനഡയിലെ തന്നെ കാല്‍ഗറി യുണിറ്റിനു ഫെബ്രുവരിയിലെ സാന്‍ അന്റോണിയോ നാഷണല്‍ കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കിയിരുന്നു. ശ്രീ ഷാജി എടാട്ടിന്റെ നേതൃത്വത്തിലുള്ള കെ.സി.സി.എന്‍.എ. എക്‌സിക്യൂട്ടീവിന്റെ നേട്ടങ്ങളുടെ പട്ടികയില്‍ ഇതു രേഖപ്പെടുത്തും .
കെ.സി.സി.എന്‍.എ.യുടെ നാഷണല്‍ കൗണ്‍സില്‍ ഡിട്രോയ്റ്റിലെ സെന്റ് തോമസ് ചര്‍ച്ചു ഹാളില്‍ നവംബര്‍ 23 ശനിയാഴ്ച നടന്നു . കെ.സി.എസ് ഡിട്രോയിറ്റ്-വിന്‍ഡ്‌സര്‍ ആതിഥേയത്ത്വം വഹിച്ച നാഷണല്‍ കൗണ്‍സില്‍ മീറ്റിംഗില്‍ അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നുമായി 52 നാഷണല്‍ കൗണ്‍സില്‍ അംഗങ്ങള്‍ പങ്കെടുത്തു .
കെ.സി.സി.എന്‍.എ. പ്രസിഡന്റ് ഷാജി എടാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നാഷണല്‍ കൗണ്‍സില്‍ യോഗം ജനറല്‍ സെക്രട്ടറി അജീഷ് പോത്തന്‍ താമ്രത് 2024 വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചുകൊണ്ട് തുടക്കം കുറിച്ചു. കെ.സി.സി.എന്‍.എ. ട്രഷറര്‍ സാമോന്‍ പല്ലാട്ടുമഠം വാര്‍ഷിക ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു . തുടര്‍ന്ന് ഉപസംഘടനകളായ വിമന്‍സ് ഫോറം ,KCYL ,KCYNA ,KYA പ്രതിനിധികള്‍ തങ്ങളുടെ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു .
നാഷണല്‍ കൗണ്‍സില്‍ മീറ്റിംഗിനുശേഷം KCS Deroit-Windsor ന്റെ പിടി പാര്‍ട്ടിയിലും എല്ലാ നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളും പങ്കെടുത്തു . ആതിഥേയരായ KCS Deroit-Windsor പ്രസിഡന്റ് സജി മരങ്ങാട്ടില്‍, സെക്രട്ടറി ഷാജന്‍ മുകളേല്‍, RVP അലക്‌സ് പുല്ലുകാട്ട്, KCCNA ജോയിന്റ് സെക്രട്ടറി ജോബിന്‍ കക്കാട്ടില്‍ എന്നിവര്‍ക്ക് നാഷണല്‍ കൗണ്‌സിലിന്റെ പേരില്‍ പ്രസിഡന്റ് ഷാജി എടാട്ട് നന്ദിയും അനുമോദനവും അര്‍പ്പിച്ചു .
ബൈജു ആലപ്പാട്ട് KCCNA PRO