ഷെവലിയാര്‍ ഒൗസേപ്പ് ചാക്കോ പുളിമൂട്ടില്‍ മെമ്മോറിയല്‍ വോളിബോള്‍: ലോഗോ പ്രകാശനം ചെയ്തു

കെ.സി.വൈ.എല്‍ ചുങ്കം യൂണിറ്റിന്‍്റെ ആഭിമുഖ്യത്തില്‍ 2025 ജനുവരി 10, 11, 12 തീയതികളില്‍ നടക്കുന്ന 6-മത് കോട്ടയം അതിരൂപത തല ഷെവലിയാര്‍ ഒൗസേപ്പ് ചാക്കോ പുളിമൂട്ടില്‍ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്‍്റിന്‍്റെ ലോഗോ പ്രകാശനം ഫാ. ജോണ്‍ ചേന്നാകുഴി ടൂര്‍ണമെന്‍്റ് മെഗാ സ്പോണ്‍സര്‍ റോയി ജോണ്‍ പുളിമൂട്ടിലിന് നല്‍കി നിര്‍വഹിച്ചു. ടൂര്‍ണമെന്‍്റിന്‍്റെ വിജയത്തിന് ആവശ്യമായ കൂപ്പണ്‍ന്‍്റെ ആദ്യ വില്പനയുടെ ഉദ്ഘാടനം ഇടവകയിലെ മുതിര്‍ന്ന അംഗവും പാരിഷ് കൗണ്‍സില്‍ മെമ്പറുമായ ഒ. സി കുര്യന്‍ ഓലിയാനിക്കലിന് നല്‍കി വികാരിയച്ചന്‍ നിര്‍വഹിച്ചു. കെ.സി. വൈ. എല്‍ യൂണിറ്റ് പ്രസിഡന്‍്റ് സ്റ്റീഫന്‍ പുല്‍പ്ര, സെക്രട്ടറി നിജന ബിജി കണ്ടത്തില്‍, മരിയ മാത്യു തൊട്ടിയില്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Previous Post

ജോഷ്വിന്‍ ജോബിക്ക് ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാംസ്ഥാനം

Next Post

റാന്നി: കൂട്ടോത്ര കെ.സി. മാത്യു

Total
0
Share
error: Content is protected !!