കൈപ്പുഴ: 11-ാമത് ബിഷപ്പ് മാര്‍ മാക്കീല്‍ മെമ്മോറിയല്‍ കോട്ടയം ജില്ലാതല ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റ് 2025 ജനുവരി നാലാം തീയതി ശനിയാഴ്ച കൈപ്പുഴ സെന്റ് ജോര്‍ജ് സ്കൂളില്‍ വച്ച് നടത്തപ്പെടുന്നു. 16 വയസില്‍ താഴെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടിയുള്ള മത്സരത്തില്‍ വിജയികള്‍ക്ക് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്. മത്സരാര്‍ത്ഥികള്‍ 1-1-2009 നുശേഷം ജനിച്ചവരായിരിക്കണം. മത്സരങ്ങളുടെ ഉദ്ഘാടനം ടേബിള്‍ ടെന്നീസ് അസോസിയേഷന് പ്രസിഡന്റ് ഫിലിപ്പ് നിക്കോളാസ് പള്ളിവാതുക്കല്‍ നാലിന് രാവിലെ 9.30-ന് നിര്‍വഹിക്കും. സ്കൂള്‍ മാനേജര്‍ ഫാ. സാബു മാലിത്തുരുത്തേല്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ മുഖ്യ സ്പോണ്സര് എബ്രാഹം തടത്തില്‍ ആശംസകള്‍ നേരും. വിസിറ്റേഷന്‍ കോണ്ഗ്രിഗേഷന് ജനറല്‍ കൗണ്‍സിലറും മാര്‍ മാക്കീല്‍ പിതാവിന്റെ നാമകരണ നടപടികളുടെ വൈസ് പോസ്റ്റുലേറ്ററുമായ സി. മേഴ്സിലിറ്റ് എസ്.വി.എം സമ്മാനദാനം നിര്‍വഹിക്കുന്നതാണ്. പങ്കെടുക്കുവാന്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥികള്‍ 2025 ജനുവരി 3-ന് വൈകുന്നേരം 5 മണിക്ക് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. തിരിച്ചറിയല്‍ രേഖകള്‍ സഹിതം stgeorgesvhss@gmail.com എന്ന വിലാസത്തിലോ 9447259294, 8590461552 എന്ന നമ്പരിലോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.