ചിക്കാഗോയിലെ ക്‌നാനായ യുവജനങ്ങള്‍ക്കായി ‘മെറി ഫ്രണ്ട്‌സ്മസ് ‘

ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഇടവക ഹാളില്‍ ക്രിസ്തുമസിനോടനുബന്ധിച്ച്ക്‌നാനായ യുവജനസംഗമം നടത്തപ്പെടുന്നു. യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ചിക്കാഗോ സെന്റ് മേരീസ്, സേക്രഡ് ഹാര്‍ട്ട് ഇടവകയിലെ 18 നും 40 നും മദ്ധ്യേ പ്രായമായ യുവജനങ്ങളെയും യങ് കപ്പിള്‍സിനെയും ഉദ്ദേശിച്ചാണ് ‘ മെറി ഫ്രണ്ട്‌സ്മസ് ‘ കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നത്. ഡിസംബര്‍ 21 ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ 3 മണി വരെ വിപുലമായ പരിപാടികള്‍ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ക്രമീകരിച്ചുവരുന്നു. ജെന്‍സന്‍ ഐക്കരപറമ്പില്‍, മെലിന്റ നെല്ലിക്കാട്ടില്‍, ഷെറില്‍ താന്നിക്കുഴിപ്പില്‍ എന്നിവര്‍ ഈ സംഗമം കോര്‍ഡിനേറ്റ് ചെയ്യുന്നു.
ലിന്‍സ് താന്നിച്ചുവട്ടില്‍ PRO

 

Previous Post

ഷാജു സൈമണ്‍ കോ. ഓപ്പറേറ്റീവ് സൊസൈറ്റി പ്രിസിഡന്‍്റ്

Next Post

“Lunch with Santa” was successfully organized under the auspices of the Thirubalasakhyam of St. Mary’s Knanaya Parish, Chicago.

Total
0
Share
error: Content is protected !!