ലോകമനുഷ്യാവകാശ ദിനാചരണം സംഘടിപ്പിച്ച് മാസ്സ്

കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി കള്ളാര്‍ സെന്‍.തോമസ് പാരിഷ്ഹാളില്‍ വെച്ച് ലോകമനുഷ്യാവകാശ ദിനാചരണം സംഘടിപ്പിച്ചു.ഇതി്്്‌ന്റെ ഭാഗമായി നടത്തിയ പൊതുസമ്മേളനം കള്ളാര്‍ സെന്‍.തോമസ് പള്ളിവികാരി ഫാ. ജോസ് തറപ്പുതൊട്ടിയില്‍ നിര്‍വ്വഹിച്ചു. ് ഭരണഘടന ഉറപ്പാക്കുന്ന മൗലീക അവകാശങ്ങള്‍ നാം വിവേകപൂര്‍വ്വം മനസ്സിലാക്കി പ്രവര്‍ത്തിക്കുമ്പോള്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് അറുതിവരുമെന്നും, നമ്മുടെ മൗലീകാവകാശങ്ങളെകുറിച്ച് നല്ല ബോധ്യമുള്ളവരാകണമെന്നും നീതിയോടെ കാര്യങ്ങള്‍ ചെയ്യുവാന്‍ നാം ശ്രദ്ധിക്കണമെന്നും അച്ചന്‍ പറഞ്ഞു. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി ഫാ.സിബിന്‍ കൂട്ടകല്ലുങ്കല്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത മൈനര്‍ സെമിനാരി വൈസ് റെക്ടര്‍ ഫാ.സിറിയക് ഓട്ടപള്ളില്‍ ആശംസ അറിയിച്ചു. ദിനാചരണത്തിന്റെഭാഗമായി നടത്തിയ ബോധവത്ക്കണസെമിനാറില്‍ അതിരൂപത നാലാം വര്‍ഷവൈദികവിദ്യാര്‍ത്ഥികള്‍ ക്ലാസ് നയിച്ചു. 60 വനിതകള്‍ പങ്കെടുത്തു.കോ-ഒ#ര്‍ഡിനേറ്റര്‍ ആന്‍സിജോസഫ ് നേതൃത്വം നല്കി.

Previous Post

ഫാമിലി ക്വിസ് മത്സരം

Next Post

കടുത്തുരുത്തി: മണലേല്‍ എം.സി ജയിംസ്

Total
0
Share
error: Content is protected !!