മാര്‍ തോമസ് തറയില്‍ പിതാവിന്റെ അമ്പതാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസും കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന ഫാമിലി ക്വിസ് മത്സരം 2024 ഡിസംബര്‍ 22 ഞായറാഴ്ച
ഉച്ചകഴിഞ്ഞ് 3.00-ന് പിതാവിന്റെ മാതൃ ഇടവകയായ കൈപ്പുഴ പാലത്തുരുത്ത് പള്ളി പാരീഷ് ഹാളില്‍ നടത്തുന്നു.
മത്സരത്തിലെ 1-ാം നിബന്ധനയില്‍ വരുത്തിയ മാറ്റം ശ്രദ്ധിക്കുമല്ലോ.
ഒന്നാം സമ്മാനം: ?10001/-
രണ്ടാം സമ്മാനം: ?7001/-
മൂന്നാം സമ്മാനം: ?5001/-
നിബന്ധനകള്‍
1.പല ഭാഗത്തു നിന്നും ഫാമിലി ക്വിസ് എന്നതിനേക്കാള്‍ കൂടുതല്‍ അഭികാമ്യം ഇടവക തലത്തില്‍ ടീമുകള്‍ പങ്കെടുക്കുന്നതാണെന്ന് ആവശ്യപ്പെടുന്ന സാഹചര്യത്തില്‍, കൂടുതല്‍ ആളുകള്‍ക്ക് പങ്കെടുക്കുവാനുള്ള സൗകര്യാര്‍ഥം, ക്വിസ് ടീമില്‍
ഒരു കുടുംബത്തില്‍ നിന്ന് പരമാവധി 4 പേര്‍ (ചുരുങ്ങിയത് 3 പേര്‍) എന്ന
നിബന്ധനയ്ക്ക് പകരം ഓരോ ടീമിലും അതത് ഇടവകയില്‍ നിന്ന് 4 പേര്‍ (ചുരുങ്ങിയത് 3 പേര്‍) എന്ന് ഭേദപ്പെടുത്തുന്നതായി അറിയിക്കുന്നു.
2. ചോദ്യങ്ങളുടെ പാഠ്യക്രമം
20% – ബൈബിള്‍,
20% -സഭ,
30% -ക്‌നാനായ സമുദായം,
30% -മാര്‍ തോമസ് തറയിലിന്റെ ജീവിതം ,ആയിരിക്കും
3. രണ്ട് റൗണ്ടുകളായായിരിക്കും മത്സരം നടത്തുക.
4. രജിസ്‌ട്രേഷന്‍ ഫീസ് 100 /- രൂപയായിരിക്കും
5. മത്സരാര്‍ത്ഥികള്‍ ഇടവകാംഗങ്ങളാണെന്ന് സാക്ഷ്യപ്പെടുത്തുന്ന
വികാരിയച്ചന്റെ കത്ത് കൊണ്ടുവരണം.
6. ക്വിസ് മാസ്റ്ററുടെ തീരുമാനം അന്തിമമായിരിക്കും.
7. മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍ ഉപയോഗിച്ചുള്ള
ചോദ്യങ്ങള്‍ ഉണ്ടാകും.
8. പങ്കെടുക്കുന്ന ടീമുകള്‍ ഡിസംബര്‍ 15-നകം
താഴെ നല്‍കുന്ന ഫോണ്‍ നമ്പറുകളില്‍
വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
9947363287
6282795187