വനിതാഗ്രൂപ്പ് അംഗങ്ങള്‍ക്ക് ക്രെഡിറ്റ് ലിങ്കേജ് വായ്പ നല്‍കി മാസ്സ്

കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ധനലക്ഷ്മി ബാങ്കുമായി സഹകരിച്ചുകൊണ്ട് പെരിക്കല്ലൂര്‍ ഫെറോനയിലെ പുളിഞ്ഞാല്‍, പുതുശ്ശേരി എന്നീ ഇടവകകള്‍ കേ ന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് വരുന്ന വനിതാഗ്രൂപ്പ് അംഗങ്ങള്‍ക്ക് ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി ക്രെഡിറ്റ് ലിങ്കേജ് വായ്പ ലഭ്യമാക്കി . ഇതിന്റെ ഭാഗമായി മാനന്തവാടി പാവന പാസ്റ്ററല്‍ സെന്ററില്‍ നടന്ന പൊതു സമ്മേളനം ് മാനന്തവാടി സെന്റ്.ജോസഫ് പള്ളിവികാരി ഫാ.റിന്‍ഷോ കട്ടേല്‍ ഉദ്ഘാടനം ചെയ്തു . ധനലക്ഷ്മി ബാങ്ക് മാനന്തവാടി ശാഖ മൈക്രോ ക്രെഡിറ്റ് ഓഫീസര്‍ അജു അദ്ധ്യക്ഷത വഹിച്ചു.മാസ്സ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അബ്രാഹം ഉള്ളാടപ്പുള്ളില്‍ സ്വാഗതം അറിയിച്ചു. ക്രെഡിറ്റ് ലിങ്കേജ് വായ്പ പദ്ധതി പ്രകാരം 16 വനിതകള്‍ക്ക് 16 ലക്ഷം രുപ വായ്പ അനുവദിച്ചു. മാസ്സ് ഓഫീസ്് സ്റ്റാഫ്മനോജ് നേതൃത്വം നല്കി.

 

Previous Post

ബി .സി .എം കോളേജ് സോഷ്യല്‍ വര്‍ക്ക്, പാസ്സിംഗ് ഔട്ടും അവാര്‍ഡ് ദാനവും നടത്തി

Next Post

പാച്ചിറ: കുമരംചിറ മറിയാമ്മ കുര്യാക്കോസ്

Total
0
Share
error: Content is protected !!