വത്തിക്കാന്‍സിറ്റി: സെന്‍റ് പീറ്റേഴസ് ബസിലിക്കയില്‍ നടന്ന ചടങ്ങില്‍ 21 പുതിയ കര്‍ദ്ദിനാള്‍മാര്‍ അഭിഷിക്തരായി. ഫ്രാന്‍സിസ് മാര്‍പാപ്പു മുഖ്യകാര്‍മികത്വം വഹിച്ചു. ഇന്ത്യയില്‍ നിന്നുള്ള ചങ്ങനാശേരി അതിരുപതാംഗം മാര്‍ ജോര്‍ജ് കൂവകാട്ടിലും ഇതില്‍ ഉള്‍പ്പെടുന്നു. മാര്‍ കൂവകാട്ടില്‍ ഉള്‍പ്പെടെ മുന്നു പേരാണ് വൈദീകരായിരിക്കെ കര്‍ദ്ദിനാള്‍ പദവിയില്‍ലത്തെുന്നത്.
അധികാരത്തിന്‍്റെ വശീകരണത്താല്‍ അന്ധാളിക്കുകയല്ല, മറിച്ച് എപ്പോഴും യേശുവിന്‍്റെ പാതയിലൂടെ സഞ്ചരിക്കാനും കണ്ടുമുട്ടാനുള്ള അഭിനിവേശം വളര്‍ത്തിയെടുക്കാനും പുതിയ കര്‍ദ്ദിനാള്‍മാരോട് മാര്‍പാപ്പ പറഞ്ഞു.
യേശുവിന്‍്റെ ജറുസലേമിലേക്കുള്ള ആരോഹണം ലൗകിക മഹത്വത്തിലേക്കുള്ള കയറ്റമല്ല, മഹത്വത്തിലേക്കുള്ള കയറ്റമാണ്. അതിനാല്‍ കര്‍ത്താവിനെ കേന്ദ്രീകരിച്ച് കൂട്ടായ്മയുടെയും ഐക്യത്തിന്‍്റെയും നിര്‍മ്മാതാക്കളാകണം ഓരോരുത്തരും മാര്‍പാപ്പ ഉദ്ബോദിപ്പിച്ചു. സീറോ മലബാര്‍ പാരമ്പര്യത്തില്‍ കറുത്ത വസ്ത്രമണിഞ്ഞ മാര്‍ കൂവക്കാട്ടിനെ ചുവപ്പും കറുപ്പുമുള്ള തലപ്പാവ് മാര്‍പാപ്പ അണിയിച്ചു. ഇരുപതാമതാണ് മാര്‍ കൂവകാട്ടില്‍ എത്തിയത്.