കൈപ്പുഴ : സെന്‍റ് തോമസ് അസൈലത്തിന്‍്റെയും സെന്‍റ് ജോസഫ് സന്യാസനി സമൂഹത്തിന്‍്റെയും സ്ഥാപക പിതാവ് ദൈവദാസന്‍ പൂതത്തില്‍ തൊമ്മി അച്ചന്‍െറ 81 ചരമവാര്‍ഷികവും അനുസ്മരണ ശുശ്രൂഷകളും സമാപിച്ചു. ദൈവദാസന്‍്റെ കബറിടം സ്ഥിതി ചെയ്യുന്ന കൈപ്പുഴ സെന്‍റ് ജോസഫ് കോണ്‍വെന്‍്റ ചാപ്പലില്‍ നടന്ന ബലിയര്‍പ്പണത്തില്‍ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാത്യു മൂലക്കാട്ട് മുഖ്യ കാര്‍മികത്വം വഹിച്ചു. ദൈവത്തെയും മനുഷ്യരെയും സ്നേഹിക്കുക എന്ന സന്ദേശം ജീവിതത്തില്‍ നിറവേറ്റുവാനുള്ള ആഗ്രഹം പോരാ, ധൈര്യം വേണം എന്ന് മാതൃക കാട്ടിയ ദൈവദാസന്‍ പൂതത്തില്‍ തൊമ്മിയച്ഛന്‍്റെ വിശ്വാസദാര്‍ഢ്യം, കരുണാ കടാഷം എന്നിവ നമ്മുക്ക് ഉണ്ടാകട്ടെ എന്ന് പിതാവ് തിരുവചന സന്ദേശത്തില്‍ പറഞ്ഞു. ഫാ. ഏബ്രാഹം പറമ്പേട്ട്, ഫാ. ലൂക്ക് കരിമ്പില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. കൈപ്പുഴ ഫൊറോന വികാരി ഫാ. സാബു മാലിത്തുരുത്തേല്‍ ഊട്ട് നേര്‍ച്ചയ്ക്ക് കാര്‍മികത്വം വഹിച്ചു.