പൂഴിക്കോല്‍: തിരുബാല സഖ്യം കടുത്തുരുത്തി ഫൊറോന ഏകദിന ക്യാമ്പ് സെന്‍്റ് ലൂക്ക്സ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍ ഫൊറോന ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ കോഴിമ്പറമ്പത്തു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പൂഴിക്കോല്‍ പള്ളി വികാരി ഫാ. ഷാജി മുകളേല്‍ സ്വാഗതം പറഞ്ഞു. ക്യാമ്പില്‍ കടുത്തുരുത്തി ഫൊറോനയിലെ 10 ഇടവകകളില്‍ നിന്നുമായി 133 കുട്ടികളും വൈസ് ഡയറക്ടേഴ്സ്, ആനിമേറ്റേഴ്സ് എന്നിവരും പങ്കെടുത്തു. വൈസ് ഡയറക്ടര്‍ സി. ശരണ്യ എസ്.വി.എം , സി. ജിന്‍സി എസ്. വി. എം , സി. എലിസബത്ത് എസ്. വി. എം എന്നിവര്‍ ക്യാമ്പ് നയിച്ചു.