കടുത്തുരുത്തി: മേരി മാതാ ഐ ടി ഐയില്‍ ആന്റി നാര്‍കോട്ടിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ലഹരി ഉപയോഗത്തിന്റെ ആരോഗ്യ സാമൂഹ്യ പ്രത്യാഘാതങ്ങളെപ്പറ്റി യുവാക്കള്‍ക്ക് അവബോധം നല്‍കുന്നതിനായി ബോധവത്ക്കരണ ക്ലാസ്സ് നടത്തപ്പെട്ടു. വര്‍ദ്ധിച്ചുവരുന്ന ലഹരിവസ്തുക്കളുടെ ഉപയോഗം ഇന്നിന്റെ സമൂഹനിര്‍മതിയ്ക്ക് ഭീഷണിയാകുന്നു എന്ന് ഉദ്ഘാടനസന്ദേശത്തില്‍ കടുത്തുരുത്തി സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ഫൊറോന പള്ളി വികാരി ഫാ. തോമസ് ആനിമൂട്ടില്‍ പറഞ്ഞു.
”ലഹരിവിമുക്ത യുവത്വം ഇന്നിന്റെ ശക്തി സ്രോതസ്സ്” എന്ന വിഷയത്തെ ആസ്പദമാക്കി കടുത്തുരുത്തി എക്‌സൈസ് പ്രിവെന്റീവ് ഓഫീസര്‍ ശ്രീ റോബിമോന്‍ പി എല്‍ ക്ലാസ്സ് നയിച്ചു. പ്രിന്‍സിപ്പല്‍ ഫാ. സന്തോഷ് മുല്ലമംഗലത്ത്, അദ്ധ്യാപകരായ ജോബിന്‍ ജോണ്‍സണ്‍, ദീപ പി ആര്‍ എന്നിവര്‍ സംസാരിച്ചു.
..