കെ സി സി പ്രവാസി സംഗമം 2025 ജനുവരി 3 ന്

വിവിധ രാജ്യങ്ങളില്‍ പ്രവാസ ജീവിതം നയിക്കുന്ന ക്‌നാനായ സഹോദരങ്ങള്‍ക്കായി ഒരു പ്രവാസി സംഗമം സംഘടിപ്പിക്കുവാന്‍ കെ സി സി അതിരൂപതാ വര്‍ക്കിംഗ് കമ്മിറ്റി തീരുമാനിച്ചിരിക്കുകയാണ്. വിവിധ കുടിയേറ്റ ഇടങ്ങളിലെ സഭാത്മകവും സാമുദായികവുമായ സാഹചര്യങ്ങളും പ്രതിസന്ധികളും ചര്‍ച്ച ചെയ്യാനും സാധിക്കുന്ന വിധത്തില്‍ പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഞങ്ങള്‍ ഈ സംഗമത്തെ കാണുന്നത്.

ലോകത്തെമ്പാടുമുള്ള ക്‌നാനായ മക്കളെ കോര്‍ത്തിണക്കുന്നതിനുള്ള സമഗ്രതയുള്ള കാലോചിത സംവിധാനങ്ങള്‍ രൂപപ്പെടുത്താന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ നമ്മുടെ സമുദായത്തിന് വെല്ലുവിളികളെ മറികടന്ന് മുന്നേറാന്‍ സാധിക്കുകയുള്ളൂ. ക്രിസ്തീയ ധാര്‍മ്മികയിലും മൂല്യങ്ങളിലും അടിയുറച്ച് സ്‌നേഹത്തോടെ പരസ്പര വിശ്വാസത്തോടെയും ബഹുമാനത്തോടെയും സഹകരണ മനോഭാവത്തോടെയും സഭയോട് ചേര്‍ന്ന് കൂട്ടായ്മയില്‍ ശക്തിപ്പെടുവാനുള്ള അവസരം സൃഷ്ടിക്കാന്‍ കെസിസി പ്രതിജ്ഞാബദ്ധമാണ്. ഈ ലക്ഷ്യപ്രാപ്തി മുന്നില്‍ കണ്ട്, 2025 ജനുവരി 3 രാവിലെ 9.30- ന് തുടങ്ങി വൈകിട്ട് 9.00 – ന് അവസാനിക്കുന്ന വിധത്തിലാണ് എല്ലാ പ്രവാസ സഹോദരങ്ങള്‍ക്കും കുടുംബമായി പങ്കെടുക്കാന്‍ അവസരമൊരുക്കുന്ന വിധത്തില്‍ ചേര്‍പ്പുങ്കല്‍ ഗുഡ് സമരിറ്റന്‍ സെന്ററില്‍ സംഗമം വിഭാവനം ചെയ്തിട്ടുള്ളത്. നമ്മുടെ സമുദായത്തിന്റെ നന്മനിറഞ്ഞ ഭാവിക്കായി ഒത്തൊരുമിച്ച് ചര്‍ച്ച ചെയ്യാനും ആശയ രൂപീകരണം നടത്തുന്നതിനുമായി എല്ലാ പ്രവാസ സഹോദരങ്ങളെയും കുടുംബ സമേതം ഈ സംഗമത്തിലേക്ക് ക്ഷണിക്കുന്നു.

ക്‌നാനായ പ്രവാസി കുടുംബ സംഗമത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍
ഷിജു കൂറാന 9539944071, ടോം കരികുളം 6282 795187 നമ്പറുകളിലോ
kottayamkcc@gmail.com എന്ന gmail address ലോ 2024 നവം 30-ന് മുന്‍പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

യ മാര്‍ മാത്യു മൂലക്കാട്ട് പിതാവ് ഉദ്ഘാടനവും കെ സി സി പ്രസിഡന്റ്  ബാബു പറമ്പെടത്തുമലയില്‍ അധ്യക്ഷതയും വഹിക്കുന്ന ഉദ്ഘാടന സമ്മേളനം , ചര്‍ച്ചാ ക്ലാസ്സ്,
സംവാദ സെഷനുകള്‍, കലാവിരുന്ന്, സ്‌നേഹ വിരുന്ന് ഉള്‍പ്പെടുന്ന കാര്യപരിപാടിയുടെ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്.

 

Previous Post

സ്‌നേഹസ്പര്‍ശം പദ്ധതിക്ക് തുടക്കമായി

Next Post

വനിതാ സ്വാശ്രയഗ്രൂപ്പ് ആരംഭിച്ച് മാസ്സ്

Total
0
Share
error: Content is protected !!