ബഹ്റൈന്‍ ക്‌നാനായ സമുദായങ്ങള്‍ സീറോ മലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ്പുമായി കൂടികാഴ്ച നടത്തി

സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് ബഹ്റൈന്‍ ക്‌നാനായ കത്തോലിക്കാ സമുദായാംഗങ്ങളുമായി കൂടികാഴ്ച നടത്തി.
നവംബര്‍ 17, ഞായറാഴ്ച, രാവിലെ 10 മണിക്ക് സെക്രട്ട് ഹാര്‍ട്ട് കത്തീഡ്രലില്‍ വച്ച് നടന്ന ഈ മീറ്റിംഗില്‍ BKCA ഭാരവാഹികളായ ബിനു മാത്യു (പ്രസിഡന്റ്), ജിന്‍സി ടോണി (സെക്രട്ടറി), സഞ്ജു ജോര്‍ജ് (വൈസ് പ്രസിഡന്റ്), ജോയി ഫിലിപ്പ് (ട്രെഷറര്‍) എന്നിവരുടെ നേതൃത്വത്തില്‍ ഏകദേശം 20 അംഗങ്ങള്‍ പങ്കെടുത്തു.
മീറ്റിംഗില്‍ അഭിവന്ദ്യ പിതാവ് ക്‌നാനായ മക്കളോടുള്ള തന്റെ കരുതലും സ്നേഹവും പ്രകടിപ്പിച്ചു. ഇപ്പോള്‍ നിലവിലുള്ള അജപാലനാധികാരം ഇന്ത്യയ്ക്ക് പുറത്തേക്കും വ്യാപിപ്പിക്കുന്നതിനുള്ള ആവശ്യകതയെ കുറിച്ചും, അതിനായി റോമില്‍ സമര്‍പ്പിച്ച അപേക്ഷയെ കുറിച്ചും വിശദീകരിച്ചു.
ഗള്‍ഫ് റീജിയണില്‍ രൂപീകരിക്കാനിരിക്കുന്ന സീറോ മലബാര്‍ രൂപതയും അതിന്റെ പ്രാധാന്യവും മാറ്റങ്ങളും പിതാവ് വിശദമായി പങ്കുവച്ചു. BKCAയുടെ ചരിത്രവും പ്രവര്‍ത്തനങ്ങളും നന്ദിയും പിതാവിനോട് വാക്കാലും എഴുത്തു വഴിയും അറിയിക്കുകയും, സ്‌നേഹോപഹാരം കൈമാറുകയും ചെയ്തു.
അഭിവന്ദ്യപിതാവ് BKCAയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും തന്റെ പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും നല്‍കുകയും ക്‌നാനായ സമുദായത്തിന് എല്ലാത്തരം പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു.

Previous Post

സൗജന്യ മെഡിക്കല്‍ക്യാമ്പ്

Next Post

താമ്പ ക്‌നാനായ കത്തോലിക്കാ ഫൊറോനാ ബൈബിള്‍ കലോത്സവത്തില്‍ ഒര്‍ലാണ്ടോ ഇടവക ചാമ്പ്യന്മാരായി

Total
0
Share
error: Content is protected !!