ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഉഴവൂര്‍ യൂണിറ്റിന്‍്റെ നേതൃത്വത്തില്‍ കുടുംബ സംഗമവും മികച്ച കര്‍ഷകരെ ആദരിക്കുകയും ചെയ്തു. പാരീഷ് ഹാളില്‍ ചേര്‍ന്ന കുടുംബ സംഗമ സമ്മേളനത്തില്‍ കെ.സി.സി. യൂണിറ്റ് പ്രസിഡന്‍്റ് വി.സി. സിറിയക്ക് അധ്യക്ഷത വഹിച്ചു. സമ്മേളനം വികാരി ഫാ.അലക്സ് ആക്കപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു.ഫാ. ജിന്‍സ് നെല്ലിക്കാട്ടില്‍ ക്ളാസ്സെടുത്തു. മികച്ച കര്‍ഷകനായി തിരഞ്ഞെടുത്ത മത്തായി കുഞ്ഞ്കായപ്പുറത്തിനെയും, മികച്ച വനിതാ കര്‍ഷകയായി തിരഞ്ഞെടുത്ത മേഴ്സി സിറിയക്കിനെയും കെ.സി.സി. അതിരൂപത ജോയിന്‍്റ് സെക്രട്ടറിയും കര്‍ഷക ഫോറം ചെയര്‍മാനുമായ എം.സി. കുര്യാക്കോസ് ആദരിച്ചു. ഫൊറോന വൈസ് പ്രസിഡന്‍്റ് ഷെറി മാത്യു സ്വാഗതവും, യൂണിറ്റ് സെക്രട്ടറി സജി ഒറ്റത്തെങ്ങാടി കൃതജ്ഞതയും പറഞ്ഞു.മാത്യു ജോസഫ് വാഴകാട്ട്, തോമസ് മുളയ്ക്കല്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.