കോട്ടയം ക്രിസ്തുരാജ മെത്രാപ്പോലീത്തന്‍ കത്തീഡ്രല്‍ ദൈവാലയത്തില്‍ ക്രിസ്തുരാജന്റെ രാജത്വതിരുനാള്‍ നവംബര്‍ 22,23,24 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടത്തപ്പെടുന്നു. തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് 22 വെള്ളിയാഴ്ച വൈകുന്നേരം 5.45 ന് വികാരി ഫാ. തോമസ് ആദോപ്പിള്ളിയില്‍ കൊടിയേറ്റുന്നതോടെ തുടക്കമാകും. തുടര്‍ന്ന് ഫാ. ജിന്‍സ് നെല്ലിക്കാട്ടിന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 23 ശനിയാഴ്ച രാവിലെ 6.30 ന് ഫാ. അബ്രാഹം പറമ്പേട്ടിന്റെ കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് ദിവ്യകാരുണ്യ ആരാധനയുണ്ടായിരിക്കും. വൈകുന്നേരം 3.30 ന് കോട്ടയം അതിരൂപതാ സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം പിതാവിന്റെ കാര്‍മ്മികത്വത്തില്‍ ദിവ്യകാരുണ്യ പ്രദക്ഷിണവും ആരാധനാ സമാപനവും ആശീര്‍വാദവും നടക്കും. ഇടവകാംഗങ്ങളുടെ കലാസന്ധ്യയും അന്നേദിവസം ക്രമീകരിച്ചിട്ടുണ്ട്. നവംബര്‍ 24 ഞായറാഴ്ച രാവിലെ 9.30 ന് നടത്തപ്പെടുന്ന തിരുനാള്‍ റാസ കുര്‍ബ്ബാനയില്‍ ഫാ. ജിസ്മോന് മരങ്ങാലില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. ഫാ. ജിബിന്‍ മണലോടിയില്‍, ഫാ. സിറിയക് ഓട്ടപ്പള്ളില്‍, ഫാ. മെജോ വാഴക്കാലായില്‍, ഫാ. അങ്കിത് തച്ചാറ എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും. ഫാ. ജിബിന്‍ മണലോടിയില്‍ വചനസന്ദേശം നല്‍കും. തിരുനാള്‍ പ്രദക്ഷിണത്തില്‍ ഫാ. ജിസ്മോന് മഠത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുന്നതും ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ പരി. കുര്‍ബാനയുടെ ആശീര്‍വാദം നല്കുന്നതുമാണ്. തിരുനാള്‍ ദിവസങ്ങളില്‍ ക്രിസ്തുരാജന്റെ നൊവേന ഉണ്ടായിരിക്കുന്നതാണെന്ന് വികാരി ഫാ. തോമസ് ആദോപ്പിള്ളില്‍ അറിയിച്ചു.