കാരിത്താസിലെ പീഡിയാട്രിക് വിഭാഗം ഇനിമുതല്‍ കാരിത്താസ് മാതായില്‍

കോട്ടയം : കാരിത്താസ് ഹോസ്പിറ്റലില്‍ പ്രവര്‍ത്തിച്ചിരുന്ന കുട്ടികള്‍ക്കായുള്ള പീഡിയാട്രിക് വിഭാഗത്തിന്റെ സേവനം നവംബര്‍ 19 മുതല്‍ കാരിത്താസ് മാതാ ഹോസ്പിറ്റലിലേക്ക് മാറി. ബാലതാരം ദേവനന്ദ ഉദ്ഘാടനം ചെയ്ത പുതിയ പീഡിയാട്രിക് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജനറല്‍ പീഡിയാട്രിക്‌സ്, പീഡിയാട്രിക് ഓങ്കോളജി, പീഡിയാട്രിക് പള്‍മണോളജി, പീഡിയാട്രിക് & നിയോനാറ്റല്‍ സര്‍ജറി എന്നീ വിഭാഗങ്ങളിലായി 15 ഓളം വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്.

വൈകുന്നേരം 3 മണിക്ക് കാരിത്താസ് മാതായില്‍ വച്ച് നടന്ന ചടങ്ങില്‍ ഫാ. ജിനു കാവില്‍ സ്വാഗതം ആശംസിക്കുകയും, കാരിത്താസ് ഹോസ്പിറ്റല്‍ & എജുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ഡയറക്ടറായ റെവ.ഡോ. ബിനു കുന്നത്ത് അധ്യക്ഷതയും വഹിക്കുകയും ചെയ്തു. ”കുട്ടികള്‍ക്കുള്ള ചില്‍ഡ്രന്‍സ് ഏരിയ, പ്ലേ ഏരിയ എന്നിവ കൊണ്ട് ആകര്‍ഷണീയമായി സജ്ജീകരിച്ചിരിക്കുന്ന പീഡിയാട്രിക് വിഭാഗം ഒരു ആശുപത്രി എന്നതിനപ്പുറത്തേക്ക്, വളരെ പോസിറ്റിവായ ഒരു പരിസ്ഥിതിയാണ് സമ്മാനിക്കുന്നത്” എന്ന് ബാലതാരം ദേവനന്ദ പീഡിയാട്രിക്ക് വിഭാഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു.

കുട്ടികള്‍ക്കായി ഇത്തരമൊരു സജ്ജീകരണം നടത്താന്‍ സാധിച്ചതില്‍ കാരിത്താസ് അഭിമാനിക്കുന്നു എന്ന് ഫാ ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു.
ഡോ.സാജന്‍ തോമസ് (അസോസിയേറ്റ് മെഡിക്കല്‍ ഡയറക്ടര്‍ & സീനിയര്‍ കണ്‍സള്‍ട്ടന്റ് നിയോനാറ്റോളജി), ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ ശ്രീമതി അന്‍സു ജോസഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അതിഥികള്‍ക്കുള്ള മെമന്റോ റെവ്. ഡോ. ബിനു കുന്നത്ത് സമ്മാനിച്ചു. നഴ്‌സിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ഡോക്ടര്‍മാര്‍, പീഡിയാട്രിക് ഡിപ്പാര്‍ട്ട്‌മെന്റ് ഡോക്ടര്‍മാര്‍, മെഡിക്കല്‍ ഡോക്ടര്‍മാര്‍ എന്നിവരുടെ സഹകരണത്തോടെ കാരിത്താസ് ഹോസ്പിറ്റലിന് മറ്റൊരു നാഴികക്കല്ല് കൂടി സൃഷ്ടിക്കാനായതിന്റെ സന്തോഷവും അദ്ദേഹം പങ്കുവച്ചു. സീനിയര്‍ കണ്‍സള്‍ട്ടന്റ് പീഡിയാട്രിക്‌സ് ഡോ. സുനു ജോണ്‍ ചടങ്ങില്‍ നന്ദി രേഖപ്പെടുത്തി.

Previous Post

ക്‌നാനായ നടവിളിയും വിവാഹ ആചാരവും ജനശ്രദ്ധ നേടി

Next Post

തിരുഹൃദയ സമാജത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി

Total
0
Share
error: Content is protected !!