മുനമ്പത്തെ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് വെള്ളൂര്‍ K.C.C.അംഗങ്ങള്‍ മുനമ്പം സമരപ്പന്തല്‍ സന്ദര്‍ശിക്കുകയും പ്രതിഷേധ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു .C.B.C.I.പ്രസിഡന്റും തൃശൂര്‍ ആര്‍ച്ചുബിഷപ്പുമായ മാര്‍.ആന്‍ഡ്രൂസ് താഴത്തു പിതാവിനോടൊപ്പമാണ് സമരത്തില്‍ പങ്കെടുത്തത്.മുനമ്പ ത്തേതുപോലുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ ഭരണകൂടങ്ങളും നിയമസംവിധാനവും ജാഗ്രത പുലര്‍ത്തണമെന്നും പിതാവ് പറഞ്ഞു.K.C.C. വെള്ളൂര്‍ യൂണിറ്റ് ചാപ്ളയിന്‍ ഫാ.മാത്യു കണ്ണാലയില്‍ ,പ്രസിഡന്റ് സാലസ് കുറ്റിയാംകോണത്ത് ,സെക്രട്ടറി മനോജ് ചാലാപ്പള്ളി,M.C.അബ്രാഹം തുടങ്ങി പതിനഞ്ചോളം അംഗങ്ങള്‍ പങ്കെടുത്തു.