കെ.സി.വൈ.എല്‍ 56-ാമത് ജന്മദിനാഘോഷവും, ക്നാനായ വിവാഹദിനാചാര മത്സരവും നടത്തപ്പെട്ടു

പുന്നത്തുറ: ക്നാനായ കാത്തലിക് യൂത്ത് ലീഗിന്‍്റെ 56-ാമത് ജന്മദിനാഘോഷവും, ക്നാനായ വിവാഹദിനാചാര മത്സരവും പുന്നത്തുറ പഴയ പള്ളിയില്‍ വെച്ച് നടത്തപ്പെട്ടു. വിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച ജന്മദിനാഘോഷ പരിപാടികള്‍ക്ക് അതിരൂപത ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട് പതാക ഉയര്‍ത്തി തുടക്കം കുറിച്ചു. അതിരൂപത ജനറല്‍ സെക്രട്ടറി അമല്‍ സണ്ണി വെട്ടുകുഴിയില്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കെ.സി.വൈ.എല്‍ അതിരൂപത പ്രസിഡന്‍്റ് ജോണിസ് പി സ്റ്റീഫന്‍ പാണ്ടിയാംകുന്നേല്‍ അധ്യക്ഷത വഹിച്ച യോഗം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍. മാത്യൂ മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. അതിരൂപത ചാപ്ളയിന്‍ ഫാ.റ്റീനേഷ് കുര്യന്‍ പിണര്‍ക്കയില്‍ ആമുഖ സന്ദേശം നല്‍കി. പുന്നത്തുറ യൂണിറ്റ് ചാപ്ളയിന്‍ ഫാ.ജെയിംസ് ചെരുവില്‍ ,കിടങ്ങൂര്‍ ഫൊറോനാ പ്രസിഡന്‍്റ് ബെനിസണ്‍ പുല്ലുകാട്ട്, കിടങ്ങൂര്‍ ഫൊറോനാ ചാപ്ളയിന്‍ ഫാ.സിറിയക് മറ്റത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. അതിരൂപത സെക്രട്ടറി അമല്‍ സണ്ണി സ്വാഗതവും പുന്നത്തുറ യൂണിറ്റ് പ്രസിഡന്‍്റ് സ്റ്റിനു തോമസ് കണ്ണാമ്പടത്തില്‍ നന്ദിയും പറഞ്ഞു.

ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ക്നാനായ വിവാഹദിനാചാര മത്സരത്തില്‍ വിവിധ യൂണിറ്റുകളില്‍ നിന്നായി 16 ടീമുകള്‍ പങ്കെടുത്തു. ചുങ്കം ,മോനിപ്പള്ളി , ഉഴവൂര്‍ യൂണിറ്റുകള്‍ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. മറ്റക്കര, കല്ലറ പഴയ പള്ളി, മാറിക, കരിങ്കുന്നം, നീറിക്കാട് എന്നീ യൂണിറ്റുകള്‍ പ്രോത്സാഹന സമ്മാനത്തിനും അര്‍ഹത നേടി.കോട്ടയം അതിരൂപത വികാരി ജനറല്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കെ.സി. സി ജനറല്‍ സെക്രട്ടറി ബേബി മുളവേലിപ്പുറം, ഫാ. ജോണ്‍ ചേന്നാകുഴി ഉള്‍പ്പെടെയുള്ളവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജില്ലാ-സംസ്ഥാന-ദേശീയ-അന്തര്‍ദേശീയതലത്തില്‍ സമ്മാനങ്ങള്‍ നേടിയിട്ടുള്ള പതിനഞ്ചോളം പ്രതിഭകളെ യോഗത്തില്‍ ആദരിക്കുകയുണ്ടായി. നെല്ലും നീരും പേര് നിര്‍ദ്ദേശിച്ച കൈപ്പുഴ ഫൊറോന പ്രസിഡന്‍്റ് ആല്‍ബര്‍ട്ട് ടോമിനെ യോഗം അനുമോദിച്ചു. കെ.സി.വൈ.എല്‍ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തപ്പെട്ട ഷോര്‍ട്ട് ഫിലിം കോമ്പറ്റീഷനില്‍ വിജയികളായവര്‍ക്കും, യുവജനങ്ങളില്‍ പരിസ്ഥിതിയോടും കൃഷിയോടും ആഭിമുഖ്യം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച കൃഷിക്കൂട്ടം മത്സരത്തില്‍ വിജയികളായവര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്യുതു.

അതിരൂപത ഭാരവാഹികളായ ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട്, സി ലേഖ എസ്.ജെ.സി നിതിന്‍ ജോസ്, ജാക്സണ്‍ സ്റ്റീഫന്‍, അലന്‍ ജോസഫ് ജോണ്‍ , ബെറ്റി തോമസ്, അലന്‍ ബിജു, പുന്നത്തുറ യൂണിറ്റ് അസി. ചാപ്ളയിന്‍ ഫാ. ജോസഫ് തച്ചാറ , ഡയറക്ടര്‍ ബിബീഷ് ജോസ് ഓലിക്കമുറിയില്‍ ,അഡൈ്വസര്‍ അരുണ്‍ എസ്.വി.എം , ഭാരവാഹികളായ ജോസന്‍ റ്റോം, റിജോയ്സ് റെജി, അലീഷ ജോമോന്‍, എയ്ഞ്ചല്‍ മേരി ജോഷി, കിടങ്ങൂര്‍ ഫൊറോനാ ഭാരവാഹികള്‍ ഉള്‍പ്പെടെ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Previous Post

കാരിത്താസ്‌ ഹോസ്പിറ്റല്‍ ശിശുരോഗ വിഭാഗം ഇനി കാരിത്താസ് മാതാ ഹോസ്പിറ്റലില്‍

Next Post

മുനമ്പത്തിന് വെള്ളുര്‍ കെ.സി.സിയുടെ ഐക്യദാര്‍ഡ്യം

Total
0
Share
error: Content is protected !!