കൈപ്പുഴ : വഖഫ് നിയമത്തിന്റെ അനീതിക്ക് ഇരയാകുന്ന മുനമ്പം ജനതയ്ക്ക് പാലത്തുരുത്ത് ഇടവക ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. തങ്ങളുടെ കിടപ്പാടവും ഭൂമിയും ഉപേക്ഷിച്ച് തെരുവിലേക്ക് ഇറങ്ങുവാന്‍ കാരണമാകുന്ന പ്രസ്തുത നിയമം അധികാരികള്‍ നടപ്പിലാക്കരുത് എന്ന് റവ. ഫാ. ജോസ് തറയില്‍ ഉദ്ഘാടന പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. കെ.സി.സി. പ്രസിഡന്റ് ഷൈജി ഓട്ടപ്പള്ളി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വികാരി ഫാ. ഫില്‍മോന്‍ കളത്തറ , ജയിംസ് മലയില്‍, ബിന്‍ സി വിനോദ് ,ബീന ജോസ്, കിഷോര്‍ ഷൈജി , റ്റാനിയാ ജോബി എന്നിവര്‍ പ്രസംഗിച്ചു.