മയാമി സെന്റ് ജൂഡ് ക്‌നാനായ ഇടവകയില്‍ വിശുദ്ധ അന്തോനിസിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചു

മയാമി: സൗത്ത് ഫ്‌ളോറിഡയിലെ സെന്റ് ജൂഡ് ക്‌നാനായ ദേവാലയത്തില്‍ ഇറ്റലിയിലെ പാദുവായില്‍നിന്നും കൊണ്ടുവന്ന വിശുദ്ധ അന്തോനിസിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചു. 2024 നവംബര്‍ 3-ാം തീയതി വൈകിട്ട് 5 മണിക്ക് നൂറുകണക്കിന് വിശ്വാസികളുടെ സാന്നിദ്ധ്യത്തില്‍ ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ ബിഷപ് മാര്‍ ജോയി ആലപ്പാട്ട് പ്രതിഷ്ഠാകര്‍മം നിര്‍വഹിച്ചു. തദവസരത്തില്‍ മോണ്‍സിഞ്ഞോര്‍ തോമസ് മുളവനാല്‍, താമ്പ ഫൊറോന വികാരി ഫാ. ജോസ് ആദോപ്പിള്ളി, ഫാ. ജോബി പുച്ചൂകണ്ടത്തില്‍, ഫാ. ജോര്‍ജ് പാക്കുവെട്ടിത്തറ, ഫാ. ജോഷി എളമ്പാശേരില്‍, ഇടവക വികാരി ഫാ. സജി പിണര്‍ക്കയില്‍, സന്ന്യസ്തരും ചടങ്ങില്‍ സംബന്ധിച്ച്, വിശുദ്ധന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിച്ചു. നഷ്ടപ്പെട്ട വസ്തുക്കള്‍ കണ്ടെടുക്കാന്‍ വിശ്വാസികളെ നയിക്കുന്ന വിശുദ്ധന്‍, ദൈവതിരുമുമ്പില്‍നിന്നും നമ്മള്‍ നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കാന്‍, വിശുദ്ധന്‍ നമ്മളെ സഹായിക്കട്ടെ എന്ന് പിതാവ് തന്റെ പ്രസംഗത്തില്‍ പ്രാര്‍ത്ഥിച്ചു.

പാദുവായിലെ വിശുദ്ധന്റെ തിരുശേഷിപ്പിനൊപ്പം അവിടെനിന്നും നല്‍കപ്പെട്ട ഡോക്കുമെന്റ് വികാരി ജനറാള്‍ തോമസ് മുളവനാല്‍ പ്രതിഷ്ഠാമദ്ധ്യേ വായിച്ച് ജനങ്ങളെ അറിയിച്ചു. 2024 ഒക്‌ടോബര്‍ 5-ന് വികാരി ഫാ. സജി പിണര്‍ക്കയിലിനോടൊപ്പം 45 വിശ്വാസികള്‍ പാദുവാ സന്ദര്‍ശിച്ചപ്പോള്‍ ഇടവകയ്ക്കായി അവിടെനിന്നും ലഭിച്ച തിരുശേഷിപ്പാണ് ഇവിടെ ദേവാലയത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടത്.
കര്‍മപരിപാടികള്‍ക്ക് കൈക്കാരന്‍മാരായ ജോസഫ് പതിയില്‍, എബ്രഹാം പുതിയെടുത്തുശേരിയില്‍, സുബി പനന്താനത്ത്, ബേബിച്ചന്‍ പാറാനിക്കല്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങളും നേതൃത്വം നല്കി. ഏറെ താമസിയാതെ തന്നെ വിശുദ്ധന്റെ മാദ്ധ്യസ്ഥം തേടിയുള്ള നൊവേന ദേവാലയത്തില്‍ ആരംഭിക്കുമെന്ന് വികാരി ഫാ. സജി പിണര്‍ക്കയില്‍ അറിയിച്ചു.

എബി തെക്കനാട്ട്

 

 

 

Previous Post

പുതുവേലി: നെടിയപാലയ്ക്കല്‍ മേരി ഫിലിപ്പോസ്

Total
0
Share
error: Content is protected !!