സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി. .
നവംബര്‍13 -ാം തിയതി ബുധനാഴ്ച രാവിലെ 11:30 ന് സിറ്റി കത്തീഡ്രലില്‍ വച്ച് ആയിരുന്നു KKCA എക്‌സിക്യൂട്ടീവ് അംഗങ്ങളായ സുജിത് ജോര്‍ജ്ജ് ( പ്രസിഡണ്ട് ), ഡോണ തോമസ് (ജനറല്‍ സെക്രട്ടറി), ഷിജോ ജോസഫ് (ട്രഷറര്‍), ബൈജു ജോസഫ് (ജോയിന്റ് സെക്രട്ടറി), KKWF പ്രതിനിധി ബിന്‍സി റെജി എന്നിവരുമായുള്ള പിതാവിന്റെ മീറ്റിംഗ്.
മീറ്റിംഗില്‍ വച്ച് അഭിവന്ദ്യ പിതാവ് ക്‌നാനായ മക്കളോടുള്ള തന്റെ കരുതലും സ്‌നേഹവും പ്രകടിപ്പിക്കുകയും, ഇപ്പോള്‍ ഇന്ത്യക്കുള്ളില്‍ മാത്രമുള്ള അജപാലനാധികാരം ഇന്ത്യക്ക് പുറത്തേക്കു കൂടി വ്യാപിപ്പിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും അതിനായി റോമില്‍ സമര്‍പ്പിച്ച അപേക്ഷയെ കുറിച്ചും സംസാരിച്ചു. KKCA യുടെ 40 വര്‍ഷത്തെ ചരിത്രത്തെയും പ്രവര്‍ത്തനങ്ങളെയും കുറിച്ച് ചോദിച്ചറിഞ്ഞു.
ഗള്‍ഫ് റീജിയണില്‍ വരാനിരിക്കുന്ന പുതിയ സീറോ മലബാര്‍ രൂപതയുടെ പരിണിതഫലങ്ങളെ പ്പറ്റിയുള്ള ആശങ്കകള്‍ KKCA പ്രതിനിധികള്‍ പിതാവിനെ അറിയിക്കുകയുണ്ടായി.
ക്‌നാനായ മക്കള്‍ക്ക് പിതാവിന്റെ നാളിതുവരെയുള്ള എല്ലാ പിന്തുണക്കും കുവൈറ്റിലെ ക്‌നാനായ മക്കളുടെ പേരിലുള്ള നന്ദി പ്രസിഡണ്ട് അറിയിക്കുകയും KKCA യുടെ സ്‌നേഹോപഹാരം കൈമാറുകയും ചെയ്തു.
പിതാവ് താനായിരിക്കുന്നിടത്തോളം കാലം ക്‌നാനായ സമുദായത്തിന് എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. KKCA യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകളും അനുഗ്രഹങ്ങളും നല്‍കി ആശീര്‍വ്വദിക്കുകയും ചെയ്തു.
അന്ന് രാവിലെ SMCA സംഘടിപ്പിച്ച സ്വീകരണയോഗത്തിലും KKCA ഭാരവാഹികള്‍ പങ്കെടുക്കുകയും KKCA ക്ക് വേണ്ടി പ്രസിഡണ്ട് ശ്രീ. സുജിത് ജോര്‍ജ്ജ് ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തിരുന്നു.