പ്രതിഭകളായി തിരഞ്ഞെടുക്കപ്പെട്ടു

അതിരൂപത വിശ്വാസപരിശീലന കമ്മീഷന്റെ നേതൃത്വത്തില്‍ ചൈതന്യ പാസ്റ്ററല്‍ സെന്ററിലും ചമതച്ചാല്‍ സെന്റ് സ്റ്റീഫന്‍സ് പള്ളിയിലും വച്ച് 12-ാം ക്ലാസ്സില്‍ വിശ്വാസപരിശീലനം നടത്തുന്ന കുട്ടികള്‍ക്കായി നടത്തപ്പെട്ട പ്രതിഭാസംഗമത്തില്‍ കോട്ടയം റീജിയണില്‍നിന്ന് ആബേല്‍ ജെ. ജോസ് വട്ടുകുളം (കരിങ്കുന്നം), ലിയാനി ഗ്രേസ് മാത്യു പാലകന്‍ (കടുത്തുരുത്തി) എന്നിവരും മലബാര്‍ റീജിയണില്‍നിന്ന് ആല്‍ഫിന്‍ സാലു വല്ലാര്‍ക്കാട്ടില്‍ (മാങ്കുഴി), ജുവല്‍ന മേക്കാട്ടേല്‍ മറ്റത്തില്‍ (കള്ളാര്‍) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. ഡിസംബര്‍ 29, 30, 31 തീയതികളില്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ വച്ച് നടത്തുന്ന സീറോമലബാര്‍ സഭാതല പ്രതിഭാസംഗമത്തില്‍ കോട്ടയം അതിരൂപതയെ പ്രതിനിധീകരിച്ച് ഇവര്‍ പങ്കെടുക്കും.

പ്രതിഭാസംഗമം നടത്തപ്പെട്ടു

തെള്ളകം: അതിരൂപത വിശ്വാസപരിശീലന കമ്മീഷന്റെ നേതൃത്വത്തില്‍ 12-ാം ക്ലാസ്സില്‍ വിശ്വാസപരിശീലനം നടത്തുന്ന കുട്ടികള്‍ക്കായുള്ള പ്രതിഭാസംഗമം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍വച്ച് നടത്തപ്പെട്ടു. കെ.സി.വൈ.എല്‍ അതിരൂപത ചാപ്ലയിന്‍ ഫാ. ടിനേഷ് പിണര്‍ക്കയില്‍ ഉദ്ഘാടനം ചെയ്തു. അതിരൂപതയിലെ വിവിധ ഇടവകകളില്‍നിന്നായി 46 കുട്ടികള്‍ പങ്കെടുത്തു. പ്രതിഭാസംഗമത്തിന് ടീം കട്ടുറുമ്പ് നേതൃത്വം നല്‍കി.
മലബാര്‍ റീജിയണില്‍ 12-ാം ക്ലാസ്സില്‍ വിശ്വാസപരിശീലനം നടത്തുന്ന കുട്ടികള്‍ക്കായുള്ള പ്രതിഭാസംഗമം ചമതച്ചാല്‍ സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍വച്ച് നടത്തപ്പെട്ടു. തലശ്ശേരി അതിരൂപത വിശ്വാസപരിശീലന കമ്മീഷനംഗം ജോബി ജോണ്‍ പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യുകയും ക്ലാസ്സിന് നേതൃത്വം നല്‍കുകയും ചെയ്തു. മലബാര്‍ റീജിയണിലെ വിവിധ ഇടവകകളില്‍നിന്നായി 20 കുട്ടികള്‍ പങ്കെടുത്തു.

Previous Post

പിറവം: ചെറുമൂഴയ്ക്കല്‍ സി.കെ ജോയി

Next Post

ക്രെഡിറ്റ് ലിങ്കേജ് വായ്പ ഒരുക്കി മാസ്സ്

Total
0
Share
error: Content is protected !!