KCC UAE യുടെ ആഭിമുഖ്യത്തില്‍ ആറു യൂണിറ്റുകളിലെയും വനിതാ വിഭാഗം ഒരുമിച്ച് KCWA രൂപീകൃതമായതിനു ശേഷം, എല്ലാ യൂണിറ്റികളിലും ഉള്ള ക്‌നാനായ വനിതകളെ ഉള്‍പ്പെടുത്തി ബറുമറിയം 2024 എന്ന പേരില്‍ ഷാര്‍ജയിലുള്ള നെസ്റ്റോ മിയ മാളില്‍ വച്ച് ഒക്ടോബര്‍ 26 നു വനിതാ സംഗമം നടത്തപ്പെട്ടു.
KCWA UAE പ്രഥമ പ്രസിഡന്റ് എല്‍വി തുഷാര്‍ കണിയാംപറമ്പിലിന്റെ അധ്യക്ഷതയില്‍ ആരംഭിച്ച യോഗം KCC UAE ചെയര്‍മാന്‍ ജോര്‍ജ് നെടുംതുരുത്തിയില്‍ ഉദ്ഘാടനം ചെയ്തു. ഷാര്‍ജ സെന്റ് മൈക്കിള്‍സ് മലയാളം കമ്മ്യൂണിറ്റിയുടെ സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ജോസ് വട്ടുകുളത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയും കാരിത്താസ് സെക്യൂലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സഭാംഗം സിസ്റ്റര്‍ ബീന ജോസഫ് ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കുകയും ചെയ്തു.
യുഎഇ യുടെ വിവിധ യൂണിറ്റുകളില്‍ നിന്നുമുള്ള KCWA/KCWF പ്രസിഡന്റുമാരായ ബിന്ദു ജോണ്‍ ചമ്പക്കര (അബുദാബി), രേഷ്മ മനു നടുവത്തറ (ദുബായ്), മേഴ്‌സി സണ്ണി ചേലയ്ക്കല്‍ (ഷാര്‍ജ), സനുമോള്‍ ജോര്‍ജ് കല്ലുവെട്ടാംകുഴിയില്‍ (അലൈന്‍), സിനി ലിജോ തോണിക്കുഴിയില്‍ (ഫുജൈറ), സിജോ അനീഷ് പാടികുന്നേല്‍ (റാസല്‍ഖൈമ) എന്നിവര്‍ പ്രസംഗിച്ചു.
ഡോ.ജിയ മാത്യു, ഡോക്ടര്‍ എലിസബത്ത് കുര്യന്‍ , സോനു തോമസ് മണ്ണാട്ടുപറമ്പില്‍, എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ എടുത്തു.
ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന മലയാള സിനിമക്ക് പ്രചോദനമായ യഥാര്‍ത്ഥ ജീവിതത്തിലെ ഷെര്‍ലി ജേക്കബ് യോഗത്തെ അഭിസംബോധന ചെയ്തു. തന്റെ ജീവിതത്തില്‍ ഉണ്ടായിരുന്ന ഓരോ പ്രതിസന്ധികളെയും പരീക്ഷണങ്ങളെയും എങ്ങനെ അതിജീവിച്ചു എന്ന് അവര്‍ വിവരിച്ചു.
ദുബായിലെ പ്രശസ്തമായ Hit 96.7FM ലെ RJ ഡോണാ സെബാസ്റ്റ്യന്‍ സംഗമത്തിന് എത്തുകയും ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കുകയും ചെയ്തു.
ബറുമറിയം 2024 മെയിന്‍ സ്‌പോണ്‍സര്‍ ആയ ഷിജി ബിജു കറുത്തേടത്ത് , സബ് സ്‌പോണ്‍സേര്‍സ് ആയ മേഘ ജിനോ കണ്ടാരപ്പള്ളില്‍, മോന്‍സി റോയ് ഞാറോലിക്കല്‍ എന്നിവരെ യോഗത്തില്‍ അനുമോദിച്ചു.
വിവിധ യൂണിറ്റുകളിലെ KCWA / KCWF അംഗങ്ങള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ചടങ്ങിനെ കൂടുതല്‍ ആകര്‍ഷകമാക്കി. നീതു ലൂക്കോസ് എരുമേലിക്കര, ടിഷ ഡിക്കി ആക്കാംപറമ്പില്‍ എന്നിവരായിരുന്നു പരിപാടിയുടെ അവതാരകര്‍. മരിയ ക്രിസ് തോമസ് പുതിയകുന്നേല്‍ യോഗത്തിന് സ്വാഗതവും സുമി മാത്യു പുരയ്ക്കല്‍ നന്ദിയും അര്‍പ്പിച്ചു.
ബറുമറിയം 2024 ന്റെ ഓര്‍മയ്ക്കായി KCWA UAE പുറത്തിറക്കിയ 2025 ലെ കലണ്ടര്‍ ചടങ്ങില്‍ പ്രകാശനം ചെയ്യുകയും, പങ്കെടുത്ത എല്ലാവര്‍ക്കും വിതരണം ചെയ്യുകയുമുണ്ടായി. രാവിലെ 9.30 നു ആരംഭിച്ച പ്രോഗ്രാം വൈകുന്നേരം 5.30 ഓട് കൂടി അവസാനിച്ചു. 165 ഓളം വനിതകള്‍ പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തു.
എല്‍വി തുഷാര്‍ കണിയാംപറമ്പില്‍
KCWA UAE പ്രസിഡന്റ്