ഉഴവൂര്‍ :’മോള്‍ ഡേ’ യോടനുബന്ധിച്ച് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ രസതന്ത്ര വിഭാഗം, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളില്‍ രസതന്ത്രത്തില്‍ അറിവും കൗതുകവും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ മത്സരത്തില്‍ പതിനഞ്ചോളം ടീമുകള്‍ പങ്കെടുക്കുകയും OLL എച്ച്. എസ്. എസ് ഉഴവൂര്‍ , എന്‍. എസ്. എസ്. എച്ച്. എസ്. എസ് കിടങ്ങൂര്‍ , സെന്റ് ഫിലോമിനാസ് പബ്ലിക് സ്‌കൂള്‍ ഇലഞ്ഞി എന്നീ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. മത്സരശേഷം നടന്ന സമ്മേളനത്തില്‍ വിജയികള്‍ക്ക് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ കെ. സി. തോമസ് ക്യാഷ് പ്രൈസ് വിതരണം ചെയ്തു.കെമിസ്ട്രി വിഭാഗം മേധാവി ബിബി ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ കെമിസ്ട്രി അസോസിയേഷന്‍ ഇന്‍ ചാര്‍ജ് ഡോ. അരുണ്‍ തോമസ് സ്വാഗതവും സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍ ഗോപിക കൃഷ്ണ നന്ദിയും പറഞ്ഞു.