ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഇടവക ദൈവാലയത്തിലെ സകലവിശുദ്ധരുടെയും തിരുനാള്‍ കുട്ടി വിശുദ്ധരുടെ സംഗമ വേദിയായി മാറി. മതബോധന വിഭാഗത്തിന്റെ നേതൃത്വത്തിലാണ് സകലവിശുദ്ധരുടെയും തിരുനാള്‍ പ്രത്യേകമായി ആഘോഷിച്ചത്. അന്നേ ദിവസം കുട്ടികള്‍ എല്ലാവരും അവരുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥന്റെ വേഷവിധാനങ്ങളോടെ ദൈവാലയത്തിലെത്തുകയും തുടര്‍ന്ന് അവരുടെ പരേഡും സംഘടിപ്പിക്കുകയുണ്ടായി. കുട്ടികള്‍ അണിഞ്ഞ വിശുദ്ധരുടെ വസ്ത്രത്തിന്റെ ആത്മാവിലേക്ക് ആഴ്ന്നിറങ്ങാന്‍ പ്രാര്‍ത്ഥിക്കുകയും കുട്ടികളെ അതിനായി പരിശീലിപ്പിക്കുകയും ചെയ്യണമെന്ന്
അസി.വികാരി ഫാ. ബിന്‍സ് ചേത്തലില്‍ തന്റെ സന്ദേശത്തില്‍ പ്രത്യേകം ഓര്‍മ്മിപ്പിച്ചു. പരുപാടികള്‍ക്ക് സി.സി.ഡി. ഡയറക്ടര്‍ സഖറിയ ചേലയ്ക്കല്‍, അസി. ഡയറക്ടര്‍ കൊളീന്‍ കീഴങ്ങാട്ട് , ജോബി ഇത്തിത്തറ എന്നിവര്‍ നേതൃത്വം നല്കി.
ലിന്‍സ് താന്നിച്ചുവട്ടില്‍ PRO